മനാമ: കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ സമുന്നത നേതാവായിരുന്ന വെളിയം ഭാർഗവൻ അനുസ്മരണം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തി. ഇടതുപക്ഷ മുന്നണി സംവിധാനത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ദിശാബോധം നൽകുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. പാർലമെന്ററി വ്യാമോഹം തീരെ ഇല്ലാതിരിക്കുകയും വാക്കിലും പ്രവർത്തിയിലും ഇടതുപക്ഷ മൂല്യങ്ങൾ പിൻതുടരുകയും നിലപാടിൽ വിട്ടുവീഴ്ച ഇല്ലാത്ത നേതായായിരുന്ന അദ്ദേഹമെന്നും പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട പ്രവർത്തന രീതികളെ പറ്റിയും അനുസ്മരണ പ്രസംഗത്തിൽ ബഹ്‌റൈൻ നവകേരള പ്രസിഡന്റ് എൻ. കെ ജയൻ പറഞ്ഞു.
നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എല്ലാവരും വെളിയത്തെ അനുസ്മരിച്ചു സംസാരിച്ചു. ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ഷാജി മൂതലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസി. സെക്രട്ടറിയും ലോക കേരളാസഭ അംഗവുമായ ജേക്കബ് മാത്യു സ്വാഗതവും എക്സികുട്ടീവ് കമ്മറ്റി അംഗം റെയ്സൺ വര്ഗീസ് നന്ദിയും പറഞ്ഞു.