മനാമ: ഐ.സി.എഫ്. ബഹ്റൈൻ 45ാം വാർഷിക ലോഗോ പ്രകാശനം സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്ല്യാർ നിർവ്വഹിച്ചു. ആറ് മാസക്കാലം നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ ഞായർ വൈകീട്ട് 7 ന് സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ നടക്കുന്ന ഇന്റർനാഷനൽ. മീലാദ് കോൺഫ്രൻസിൽ വെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ നിർവഹിക്കും.
തിരുനബി (സ): ജീവിതം ദർശനം’ എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ഇന്റർനാഷനൽ മീലാദ് കോൺഫ്രൻസിൽ വിവിധ ദേശീയ അന്തർദേശീയ നേതാക്കൾ സംബന്ധിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവ്വം’ ബഹ്‌റൈൻ പതിപ്പ് സമ്മേളനത്തിൽ പ്രകാശിതമാകും.
ഇസാ ടൗൺ മസ്ജിദിൽ നടന്ന ചടങ്ങിൽ കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ: എം.സി. അബ്ദുൽ കരീം, ഉസ്മാൻ സഖാഫി, ഷാനവാസ് മദനി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ സംബന്ധിച്ചു.