മാർത്തോമാ വെക്കേഷൻ ബൈബിൾ സ്കൂൾ മെയ് 31ന് ആരംഭിക്കും

മനാമ: ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷില്‍ എല്ലാ വര്‍ഷവും നടക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വി. ബി. എസ്സ്.) 2019 മെയ് 31 വെള്ളി മുതല്‍ ജൂണ്‍ 5 ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ സനദ് മാര്‍ത്തോമ്മാ കോമ്പ്ലക്സില്‍ വച്ച് നടക്കും. “ദൈവത്തിന്റെ കരവിരുത്” എന്നതായിരിക്കും ഈ വർഷത്തെ ചിന്താവിഷയം. ബൈബിൾ ക്ലാസുകൾ, ഗാനങ്ങൾ, ആക്ഷൻ സോങ്, കളറിംഗ്, ധ്യാനം തുടങ്ങിയ വിവിധ പരിപാടികൾ ഈ വർഷത്തെ വിബിഎസിന്റെ പ്രത്യേകതകളായിരിക്കും.

വി. ബി. എസി. ന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 30 നു റെവ. സുജിത് സുഗതൻ നിർവഹിക്കും, ഇടവക വികാരി റെവ. മാത്യു കെ. മുതലാളി അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് വികാരി റെവ. വി. പി. ജോൺ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക് വി. ബി. എസ്. കൺവീനർ ശ്രീ എൽവിസ് ജോണുമായി (33361211) ബന്ധപ്പെടാവുന്നതാണ്. ഈ വർഷത്തെ വി. ബി. എസ്സ് ന് ഫോർട്ട് കൊച്ചി സെന്റ് ജോര്‍ജ്ജ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. സാജന്‍ പി. മാത്യൂ ഡയറക്ടറായും ശ്രീമതി മേരി സാജന്‍ കോ-ഡയറക്ടറായും സേവനം അനുഷ്ടിക്കും.