ഹോപ്പ് പ്രീമിയർ ലീഗ് നവംബർ 8 ന്

New Project (29)

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ, ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഹോപ്പ് പ്രീമിയർ ലീഗ് നവംബർ 8 ന് വെള്ളിയാഴ്ച നടക്കും. HPL സീസൺ-2, സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന ഈ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻറിൽ ബഹ്‌റൈനിലെ പ്രമുഖ ജില്ലാ അസോസിയേഷനുകൾ ഉൾപ്പടെ 12 ടീമുകൾ പങ്കെടുക്കും.

ഹോപ്പ് പ്രീമിയർ ലീഗിന്റെ പോസ്റ്റർ പ്രകാശനം ബഹ്‌റൈൻ മീഡിയ സിറ്റി മാനേജിങ് ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. BMC ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹോപ്പ് പ്രസിഡൻറ് ജെറിൻ ഡേവിസ്, സെക്രട്ടറി ജോഷി നെടുവേലിൽ, HPL കൺവീനർ അൻസാർ മുഹമ്മദ്, കമ്മറ്റി അംഗങ്ങളായ ഷബീർ മാഹി, സാബു ചിറമേൽ, ഗിരീഷ് കുമാർ ജി, ഫൈസൽ പട്ടാണ്ടി, അഷ്‌കർ പൂഴിത്തല, ഷിജു സി പി തുടങ്ങിയവർ ഉൾപ്പടെ നിരവധിപ്പേർ സംബന്ധിച്ചു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീമും HPL ൽ ഹോപ്പുമായി സഹകരിക്കും.

HPL സീസൺ -1 വിജയകരമായി പൂർത്തിയാക്കിയതിന്റെ തുടർച്ചയായി, സീസൺ-2 അതിലും മികച്ച രീതിയിൽ നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. സിബിൻ സലിം, പ്രിന്റു ഡെല്ലിസ്, ഷിബു പത്തനംതിട്ട, മനോജ് സാംബൻ, റംഷാദ് എം കെ, ജയേഷ് കുറുപ്പ്, കെ ആർ നായർ, നിസാർ കൊല്ലം, നിസാർ മാഹി, മുജീബ് റഹ്മാൻ, ഷാജി എളമ്പിളായി, താലിബ്, പ്രകാശ് പിള്ള, റോണി ഡൊമിനിക്, റഫീഖ് മുഹമ്മദ്, സുജീഷ് കുമാർ തുടങ്ങിയവർ ഉൾപ്പെടുന്ന വിവിധ കമ്മറ്റികൾ ഇതിനായി പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ അൻസാർ മുഹമ്മദ് (3412 5135), ചീഫ് കോർഡിനേറ്റർ സിബിൻ സലിം (3340 1786) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!