മനാമ: ബഹ്റൈനിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ മലയാളി മംസ് മിഡിലീസ്റ്റിന്റെ ഓണാഘോഷ പരിപാടികൾ വിപുലമായി നടന്നു. റാമി ഗ്രാൻഡ് ഹോട്ടലിൽ യുണികോൺ ഇവന്റ്സുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി ബഹ്റൈൻ മുൻ പാർലമെന്റ് അംഗം ഡോ. മസൂമ സയ്യിദ് ഉദ്ഘാടനം ചെയ്തു.
ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലാതെ, വലിയവനെന്നോ ചെറിയവനെന്നോ കാണാതെ മലയാളികൾ ഒന്നിക്കുന്ന ഈ ആഘോഷം ഒരു ദേശീയ ഉത്സവമാണെന്നും ഇത്തരത്തിലുള്ള ഒന്നിക്കൽ എല്ലാവരുടെയും മനസ്സിൽ സ്നേഹത്തിന്റെ പൂക്കളം വിരിയിക്കട്ടെയെന്നും പറഞ്ഞു. തുടർന്ന്, വനിതകളും കുട്ടികളും വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു. ഷെറീൻ ഷൌക്കത്തലി, ശിഫസുഹൈൽ, സ്മിതജേക്കബ്, സനൂജഫൈസൽ, സോണിയവിനു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷബ്ന അനാബ്, മെഹനാസ്റഹിം, ഷഫീല യാസിർ, അഞ്ജു ശിവദാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.