മനാമ: ബഹ്റൈൻ തൃശൂർ കുടുംബം (ബി ടി കെ) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “പൊന്നോണം 2024” എന്ന പേരിൽ ഒക്ടോബർ നലിന് അദാരി പാർക്കിൽ വെച്ച് നടക്കും. രാവിലെ പത്തു മണി മുതൽ രാത്രി എട്ട് മണി വരെ നീണ്ടു നിൽക്കുന്ന വർണശബളമായ ഓണാഘോഷം വിവിധ കലാ കായിക പരിപാടികൾ, മെന്റലിസം, ചെണ്ടമേളം, ഗാനമേള, നാസിക് ഡോൾ എന്നിവ അടങ്ങിയതാണ്.
ചടങ്ങിൽ ബി ടി കെ ലേഡീസ് വിങ്ങിന്റെ ഔപചാരിക ഉത്ഘാടനവും ലോഗോ പ്രകാശനവും നടക്കും. പ്രശസ്ത സിനിമ താരം ജ്യോതി കൃഷ്ണയാണ് മുഖ്യ അതിഥി. ഗംഭീര ഓണ സദ്യ ആണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബി ടി കെ പ്രസിഡണ്ട് ജോഫി നീലങ്കാവിൽ, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, എന്റർടൈൻമെന്റ് സെക്രട്ടറി വിജോ വർഗ്ഗീസ്, പ്രോഗ്രാം കൺവീനർ ജതീഷ് നന്തിലത്ത് എന്നിവർ അറിയിച്ചു.