മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു സല്‍മാബാദില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിൽ നിരവധി പേര് പങ്കെടുത്തു. രാവിലെ എട്ടിന് തുടങ്ങിയ ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങില്‍ പ്രസിഡന്റ് എഫ്.എം. ഫൈസല്‍ അധ്യക്ഷതവഹിച്ചു. കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവര്‍ത്തകനായ അനില്‍ യു.കെ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ കാത്തു സച്ചിന്‍ദേവ്, സന്ധ്യ രാജേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ ലാല്‍ കെയേഴ്സിന്റെ ഉപഹാരം നഴ്സിങ് സ്റ്റാഫ് സുറുമി അല്ഹിലാലിനുവേണ്ടി ഏറ്റുവാങ്ങി.
സെക്രട്ടറി ഷൈജു കമ്പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു. ഹരികൃഷ്ണന്, ഗോപേഷ്, പ്രജില്‍ പ്രസന്നന്, വിഷ്ണു, വിപിന്‍, അമല്‍, അജിത്, നജ്മല്‍, ഭവിത്, അഖില്‍, തോമസ് ഫിലിപ്പ്, പ്രവീണ്‍, അരുണ്‍ തൈക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.