മനാമ: ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT), ബഹ്‌റൈൻ, 2024 സെപ്റ്റംബർ 20-ന് റാഷിദ് അൽ സയാനി മജ്‌ലിസിൽ വെച്ച് ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷ വേളയിൽ 10, 12 ക്ലാസുകളിൽ വിജയികളായ തിരുവല്ല സ്വദേശികളായ കുട്ടികളെ അവാർഡുകൾ നൽകി ആദരിച്ചു. രാവിലെ എന്റർടൈൻ മെന്റ് & വെൽഫെയർ കൺവീനർ മനോജ് ശങ്കരൻ നമ്പൂതിരി അത്തപ്പൂക്കളത്തിൽ നിലവിളക്ക് കൊളുത്തിയതോടെ “തിരുവല്ലോണം” പരിപാടികൾക്ക് തുടക്കമായി.
തുടർന്ന് വിവിധ കലാ സാംസ്കാരിക പരിപാടികൾ നടത്തപ്പെട്ടു.”മിന്നൽ ബീറ്റ്‌സ്” ബാൻഡിൻ്റെ സംഗീത പരിപാടി ആഘോഷങ്ങൾക്ക് ചടുലത പകരുന്നതായിരുന്നു. പരിപാടിയുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. കേരളതനിമ നിലനിർത്തിക്കൊണ്ട് നടത്തിയ ആവേശകരമായ വടം വലി മത്സരം ഏവർക്കും നയന മനോഹരമായിരുന്നു. തുടർന്ന് നടത്തിയ പൊതു സമ്മേളനത്തിൽ ഫാറ്റ് പ്രസിഡന്റ് റോബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ രക്ഷാധികാരി വർഗീസ് ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി.
ഈ വർഷത്തെ ആഘോഷപരിപാടികൾ ബഹ്‌റൈനിലെ തിരുവല്ല സ്വദേശികൾക്കിടയിൽ സാമൂഹിക ബോധം വളർത്തിയെടുക്കുക മാത്രമല്ല കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വൈസറി ബോഡ് അംഗങ്ങളായ എബ്രഹാം ജോൺ, ബിജു മുതിരക്കാലായിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. ജ.സെക്രട്ടറി അനിൽകുമാർ സ്വാഗത പ്രസംഗവും, തിരുവല്ലോണം കമ്മറ്റി കൺവീനർ മാത്യു പാലിയേക്കര നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് ജെയിംസ് ഫിലിപ്പ് (ജനറൽ കൺവീനർ), ഉപദേശ സമിതി അംഗങ്ങളായ ബോബൻ ഇടിക്കുള, രാജീവ്. എം. ഡി, ബ്ലെസൻ മാത്യു (വൈസ് പ്രസിഡൻ്റ്), വിനു ഐസക് (വൈസ് പ്രസിഡൻ്റ്), ജോബിൻ ചെറിയാൻ (ട്രഷറർ), മനോജ് മാത്യു (മെമ്പർഷിപ്പ് സെക്രട്ടറി), നൈനാൻ ജേക്കബ് (ജോയിൻ്റ് ട്രഷറർ), ഷിജിൻ ഷാജി (കൺവീനർ ഓഫ് സ്പോർട്സ് & കൾച്ചർ), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജീവ് കുമാർ കെ ജി, നെൽജിൻ നെപ്പോളിയൻ, അദ്‌നാൻ അഷ്‌റഫ്, ജോസഫ് വി ഫിലിപ്പോസ്, രാധാകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.