അൽ മന്നാഇ ഖുർആൻ വിജ്ഞാന പരീക്ഷ പ്രഖ്യാപന സമ്മേളനം ശ്രദ്ധേയമായി

New Project (53)

മനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം സൂറ അന്നജ്മിനെ ആസ്പദമാക്കി നടത്തുന്ന വിജ്ഞാന പരീക്ഷ വരുന്ന ഡിസംബർ 13 വെള്ളിയാഴ്ച്ച ബഹ്‌റൈനിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹിദ്ദ് അനസ് മസ്ജിദിൽ നടന്ന പരിപാടിയിൽ അൽ മന്നഇ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി ഉൽഘാടനം നിർവഹിച്ചു. ഖുർആൻ മാതൃകയാക്കി ജീവിതത്തെ ക്രമപ്പെടുത്തിയ പ്രവാചകൻ മുഹമ്മദ് നബിയുടെ പാത പിന്തുടരാൻ അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

 

സെന്റർ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ മീത്തൽ മാളികണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിന് സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞു. “പ്രവാചകൻ (സ്വ) യുടെ ജീവിത ദർശനം” എന്ന വിഷയത്തെ അധികരിച്ച് സമീർ ഫാറൂഖി നടത്തിയ പ്രഭാഷണം വളരെ ശ്രദ്ധേയമായി. തുടർന്ന് സംസാരിച്ച സി.ടി. യഹ്യ ഓരോ അംഗങ്ങളും ഈ പരിപാടിയുടെ പ്രചാരകരായി പ്രവർത്തിക്കണമെന്ന് ആഹ്വനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!