കോട്ടയം പ്രവാസി ഫോറം ഓണാഘോഷം സംഘടിപ്പിച്ചു

New Project (59)

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കോട്ടയം പ്രവാസി ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷവും ഓണസദ്യയും ‘നല്ലോണം 2024’ എന്ന പേരിൽ സെപ്റ്റംബർ 27 വെള്ളിയാഴ്ച സെഗയ്യാ കെസിഎ ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ്‌ സിജു പുന്നവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സിബി ചമ്പന്നൂർ സ്വാഗതം ആശംസിച്ചു. മുൻ കെ പി ഫ് പ്രസിഡന്റും ഓഐസിസി വർക്കിംഗ് പ്രസിഡന്റുമായ ബോബി പാറയിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

 

ഒരു വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്ന് തുടങ്ങി ഇന്ന് 400ൽ ഏറെ കുടുംബങ്ങൾ ഉള്ള സംഘടനയായി കെപിഎഫിനെ വളർത്തിയ മുൻകാലങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റികളെയും ഇപ്പോഴത്തെ കമ്മിറ്റിയെയും അദ്ദേഹം അഭിനന്ദിച്ചു. എന്നും കോട്ടയം പ്രവാസി ഫോറത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അംഗങ്ങൾ നൽകുന്ന പിന്തുണക്ക് പ്രസിഡന്റ്‌ സിജു പുന്നവേലി നന്ദി പറഞ്ഞു. അംഗങ്ങളുടെ സഹകരണത്തോടെ കോവിഡ് കാലത്ത് കേരളത്തിലേക്കുള്ള ചാർട്ടേർഡ് ഫ്ലൈറ്റ് ഉൾപ്പെടെ ബഹ്റിൻ സമൂഹത്തിൽ കെപിഎഫ് നടത്തിയ സേവനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.

സോജി മാത്യു ആശംസാ പ്രസംഗം നടത്തി. ബഹ്‌റൈനിലെ വിവിധ സംഘടനകളെ പ്രതിനിഥീകരിച്ച് രാജു കല്ലുമ്പുറം (ഓഐസിസി- ഗ്ലോബൽ ജനറൽ സെക്രട്ടറി), ബിനു കുന്നന്താനം(ഓഐസിസി – ഗ്ലോബൽ കമ്മിറ്റി അംഗം), ഗഫൂർ ഉണ്ണിക്കുളം (ഓഐസിസി പ്രസിഡന്റ്‌), ബിനു മണ്ണിൽ (ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ്‌), അനിൽ കുമാർ (ബഹ്‌റൈൻ പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം), ഷാജൻ സെബാസ്റ്റ്യൻ (സിംസ് പ്രസിഡന്റ്‌), ജെയിംസ് ജോൺ (കെസിഎ പ്രസിഡന്റ്‌), അനീഷ് ശ്രീധരൻ(ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി), സി.എസ്. സുരേഷ് (വിശ്വകല പ്രസിഡന്റ്‌), പി.കെ. ത്രിവിക്രമൻ (വിശ്വകല സെക്രട്ടറി), രഞ്ജിത് (കെ.എൻ.ബി.എ), മാധ്യമ പ്രവർത്തകൻ ഇ.വി.രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

 

കോട്ടയം പ്രവാസി ഫോറത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് അവർ ആശംസകൾ നേർന്നു. കോട്ടയം പ്രവാസി ഫോറത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിവരുന്ന സജീവ് ചാക്കോ (സാബ്രോ മെറ്റൽസ് എംഡി), ബിജു ഗോപിനാഥ് (ജനതാ ഗ്യാരേജ് എംഡി) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ അനീഷ് ഗൗരി നന്ദി പറഞ്ഞു. അനീഷ് ഗൗരിയും, റോജൻ തമ്പിയും കൺവീനർമാരായി 25 അംഗ കമ്മിറ്റി ഇതിനായി രണ്ടു മാസത്തോളമായി പ്രവർത്തിച്ചു വരുകയായിരുന്നു. സാബു പാലാ , ഹരികുമാർ, ഷിനോയ് പുളിക്കൽ , ഫിലിപ്പ് കറുകച്ചാൽ,പ്രിൻസ് ജോസ്,റോബിൻ എബ്രഹാം , ബിനു നടുക്കേൽ, ജോയൽ ജോൺ,ജോൺസൺ, അജയ് ഫിലിപ്പ് , മോബി, നിബു, സാജിദ് വേട്ടമല, അജീഷ് തോമസ്, സോജി മാത്യു, പി.യു.ജെയിംസ്, സജീവ് ചാക്കോ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.

കെപിഎഫ് കുടുംബത്തിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിനെ ഏറെ ആകർഷകമാക്കി. ലേഡീസ് വിംഗ് അവതരിപ്പിച്ച കൈകൊട്ടിക്കളി സദസ്സിന് പുതിയ ഒരു ദൃശ്യാനുഭവമായിരുന്നു.അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ, പാട്ട്, കവിത എന്നിവ വളരെ ഹൃദ്യമായിരുന്നു. മിന്നൽ ബീറ്റ്സ് ടീമിന്റെ പ്രകടനവും എല്ലാവരും വളരെയധികം ആസ്വദിച്ചു.

കെപിഎഫ് കുടുംബാംഗത്തിന്റെ കടന്തേരി റെസ്റ്റോറന്റിൽ തയ്യാറാക്കിയ ഓണസദ്യ വളരെ സ്വാദിഷ്ടമായിരുന്നു. അറുനൂറോളം ആളുകൾ ഓണസദ്യയിൽ പങ്കുകൊണ്ടു.ബഹ്‌റിനിൽ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന കോട്ടയംകാർക്ക് ഒരുമിച്ച് ഒരു ദിവസം ആഘോഷിക്കാൻ കിട്ടിയ അവസരത്തിന് അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!