പത്തേമാരിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും ഓണാഘോഷ പോസ്റ്റർ പ്രകാശനവും നടത്തി

pathemari

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ, ബഹ്റൈൻ ചാപ്റ്റർ ഒക്ടോബർ 2 ന് മനാമ M C M A ഹാളിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

അസോസിയേഷൻ പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനീഷ് ആലപ്പുഴ സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഗാന്ധിജിയുടെ ഇന്ത്യ എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. വൈസ് പ്രസിഡൻ്റ് അഷറഫ് കൊറാടത്ത് , ജോയിൻ സെക്രട്ടറി അജ്മൽ കായംകുളം, ലൗലി ഷാജി, കോഓർഡിനേറ്റർ ഷാജി സബാസ്റ്റ്യൻ എന്നിവർ ഗാന്ധി ജയന്തി ആശംസകൾ നേർന്നു.

തുടർന്ന് പത്തേമാരിയുടെ ഓണം, കേരളപ്പിറവി ആഘോഷങ്ങളുടെ പോസ്റ്റർ മുഹമ്മദ് ഈറയ്ക്കലും, അനീഷ് ആലപ്പുഴയും ചേർന്ന് പ്രകാശനം ചെയ്തു. ട്രഷറർ ഷാഹിദ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

പത്തേമാരി അംഗങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച പേരാണ് ഈ വർഷത്തെ ഓണാഘോഷ ചടങ്ങിന് നൽകിയിരിക്കുന്നത്. അസോസിയേഷൻ അംഗം അബ്ദുൽ റഹ്മാൻ ആണ് “പവിഴപ്പൊലിവ് 2024” എന്ന പേര് നിർദേശിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!