മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം ‘ഉണ്ണിരാജിന് ഒപ്പരം’ സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ഉണ്ണിരാജ് മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു.
ട്രഷറർ നാസർ ടെക്‌സിം ,ജോയിന്റ് സെക്രട്ടറി മണി മാങ്ങാട്, എന്റര്ടെയിന്റ്മെന്റ് സെക്രട്ടറി ഹാരിസ് ഉളിയത്തടുക്ക, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത്,കമ്മിറ്റി അംഗങ്ങളായ സുരേഷ് പൂണ്ടൂർ, അബ്ദുൾ റഹ്മാൻ ,അഷ്‌റഫ് മാളി , ജയപ്രകാശ്, മണി മാങ്ങാട് , വനിതാ വിഭാഗം കൺവീനർ അമിതാ സുനിൽ , രക്ഷാധികാരി ഷാഫി പാറക്കട്ട എന്നിവർക്കൊപ്പം വിശിഷ്ടാതിഥികളും ചേർന്ന് തിരി തെളിയിച്ച് പരിപാടി ഉൽഘാടനം ചെയ്തു. തുടർന്ന് നടന്ന ഓണസദ്യയിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകൾ ഓണസദ്യയിൽ സംബന്ധിച്ചു.അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആരവം മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും നടന്നു.മണികണ്ഠൻ മാങ്ങാട് നന്ദി പറഞ്ഞു.കെ പി രാജീവ് അവതാരകൻ ആയിരുന്നു