വിഖായ ദിനാചരണം സംഘടിപ്പിച്ചു

vikhaya

മനാമ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ് കെ എസ് എസ് എഫിൻ്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനമായ ഓക്ടോബർ 2 ന് ബഹ്റൈനിലും വിഖായ ദിനാചരണം സംഘടിപ്പിച്ചു.

സമസ്ത മനാമ ഓഡിറ്റോറിയത്തിൽ വെച്ച് സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധിൻ കോയ തങ്ങൾ പതാക ഉയർത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. എസ് കെ എസ് എസ് എഫ് ബഹ്റൈൻ വൈസ് പ്രസിഡണ്ട് നിശാൻ ബാഖവി അദ്ധ്യക്ഷത ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും പട്ടാമ്പി നൂറുൽ ഹിദായ ഇസ്‌ലാമിക് സെൻ്റർ വർക്കിംഗ് സെക്രട്ടറി ഡോ. കബീർ അൻവരി ഉസ്താദ് വിഖായ ദിന സന്ദേശവും നൽകി.

വിഖായ ദിനാചരണത്തിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ പുറത്തിറക്കിയ ഗാനോപഹാരമായ “പടജ്വാല ” യുടെ പ്രകാശനം സദസ്സിൽ വെച്ചു നടന്നു.

സമസ്ത ബഹ്റൈൻ കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര ആമുഖ ഭാഷണവും എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് സയ്യിദ് യാസർ ജിഫ്‌രി തങ്ങൾ, സെക്രട്ടറി ബശീർ ദാരിമി, അബ്ദുല്ലകുട്ടി പട്ടാമ്പി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
മുഹമ്മദ് നബി (സ്വ) യുടെ പ്രകീർത്തനങ്ങൾ ആലപിച്ചു കൊണ്ട് നടത്തിയ മൗലീദ് മജ്ലിസിന് അശ്റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ധീൻ മൗലവി, ഫാസിൽ വാഫി തുടങ്ങിയവർ നേതൃത്വം നൽകി.

വിഖായ ദിനത്തിൻ്റെ ഭാഗമായി നടന്നു വരാറുള്ള ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഒക്ടോബർ 11 ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടക്കുമെന്നും കൂടാതെ നവംബർ മാസത്തിൽ മദീന പാഷൻ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു

സമസ്ത ബഹ്റൈൻ ട്രഷറർ എസ് കെ നൗഷാദ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ തുടങ്ങിയ സമസ്ത കേന്ദ്ര ഏരിയ ഭാരവാഹികൾ, റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിന്റെ ഉസ്താദുമാർ, സമസ്ത ഹമദ് ടൗൺ ഏരിയ കോഡിനേറ്റർ റസാഖ് ഫൈസി,എസ് കെ എസ് എസ് എഫ് ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ്, വൈസ് പ്രസിഡണ്ടുമാരായ അബ്ദുൽ മജീദ് ചോലക്കോട്, സജീർ പന്തക്കൽ, ജോയിൻ്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, മുഹമ്മദ് മാസ്റ്റർ, എസ് കെ എസ് എസ് എഫ് ഏരിയ കൺവീനർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു

വിഖായ ഏരിയ കോഡിനേറ്റർമാർ സംഗമത്തിന് നിയന്ത്രണം നൽകി. വിഖായ ചെയർമാൻ ഷാജഹാൻ്റെ നന്ദിയോടെ സംഗമം അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!