മനാമ: രക്ഷിതാക്കളുടെ അടുത്തുനിന്നുള്ള അഭ്യർഥനകൾ പരിഗണിച്ച്, ബി.എഫ്.സി -കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2024 വ്യക്തിഗത മത്സരങ്ങൾക്കുള്ള രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 14 രാത്രി 10 വരെ നീട്ടിയതായി കെ.സി.എ അധികൃതർ അറിയിച്ചു. നിലവിൽ ടീം ഇവന്റ് മത്സരങ്ങളുടെ രജിസ്ട്രേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14 ആണ്.
പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്, യോഗ്യരായ മത്സരാർഥികളുടെ പ്രാഥമിക ലിസ്റ്റ് ഒക്ടോബർ 18ന് രാത്രി ഒമ്പതിന് പ്രസിദ്ധികരിക്കും. രക്ഷിതാക്കൾക്കും/മത്സരാർഥികൾക്കും പ്രാഥമിക ലിസ്റ്റ് പരിശോധിച്ച് ലിസ്റ്റിലെ എന്തെങ്കിലും പിഴവുകളോ വീഴ്ചകളോ ഒക്ടോബർ 20ന് രാത്രി ഒമ്പതിന് മുമ്പ് കെ.സി.എ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. അന്തിമ ലിസ്റ്റ് ഒക്ടോബർ 22 ന് രാത്രി ഒനമ്പതിന് പ്രസിദ്ധീകരിക്കും.
പരിപാടിയുടെ ഷെഡ്യൂൾ ഒക്ടോബർ 23ന് രാത്രി ഒമ്പതിന് പ്രഖ്യാപിക്കും. ടാലന്റ് സ്കാൻ ഉദ്ഘാടനച്ചടങ്ങും ഫാഷൻ ഷോ മത്സരവും ഒക്ടോബർ 25ന് വൈകീട്ട് ആറിന് കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ നടക്കും. വരാനിരിക്കുന്ന സ്കൂൾ പരീക്ഷകൾ കണക്കിലെടുത്ത് നവംബർ 2 മുതൽ 12 വരെ മത്സര ഇടവേളയുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ് മത്സരങ്ങൾ നവംബർ മൂന്നാം വാരത്തിൽ ആരംഭിക്കും. മത്സര നിയമങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കുകൾക്കും www.kcabahrain.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർമാൻ – വർഗീസ് ജോസഫ് (38185420/38984900) അല്ലെങ്കിൽ എക്സ് ഓഫീഷിയോ- . ലിയോ ജോസഫ് (39207951) എന്നിവരുമായി ബന്ധപ്പെടുക.