ഐ.സി.എഫ് ബഹ്‌റൈൻ യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു

WhatsApp Image 2024-10-14 at 12.19.29 PM

മനാമ: ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ ഐ സി എഫ് അന്തർ ദേശീയ തലത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നവമ്പർ മാസത്തിൽ ബഹ്‌റൈനിലെ നാൽപത്തി ഒന്ന് യൂണിറ്റുകളിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മിറ്റി തീരുമാനിച്ചു.

 

പ്രവാസികൾ ഒരിക്കൽ കൂടി പ്രവാസത്തിന്റെ ചരിത്രവും നേട്ടവും പരിശോധന നടത്തുന്ന വ്യത്യസ്ത സെഷനുകൾ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന യൂണിറ്റ് കോൺഫ്രൻസുകളിൽ നടക്കും. സമ്മേളനങ്ങളുടെ മുന്നോടിയായി യൂണിറ്റ്, സെൻട്രൽ തലങ്ങളിൽ വിളംബരം, ചലനം, സ്പർശം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.

 

യൂണിറ്റ് കമ്മിറ്റികളുടെ മുൻകയ്യിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാർക്ക്‌ പ്രതിമാസ സാമ്പത്തിക ആശ്വാസം നൽകുന്ന ‘രിഫാഈ കെയർ’ എന്ന പേരിൽ സാന്ത്വന സംരംഭം സമ്മേളനങ്ങളുടെ അനുബന്ധപദ്ധതി ആയി ആരംഭിക്കും.’ദേശാന്തര വായന’ എന്ന ശീർഷകത്തിൽ ഐ സി എഫ് മുഖപത്രം പ്രവാസി വായനയുടെ പ്രചാരണവും ഇതേ കാലയളവിൽ നടക്കുമെന്ന് ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!