വോയ്‌സ് ഓഫ് ആലപ്പി ‘പൂവേപൊലി 2024’

New Project (79)

മനാമ: വോയ്‌സ് ഓഫ് ആലപ്പി പൂവേപൊലി 2024 എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. തുബ്ലിയിലെ ആദാരി പാർക്കിൽ നടന്ന ആഘോഷത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. അരങ്ങ് ആലപ്പിയുടെ കലാകാരന്മാർ മഹാബലിയെ വരവേറ്റ് അവതരിപ്പിച്ച വഞ്ചിപാട്ടോടെ ചടങ്ങുകൾ ആരംഭിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായിരുന്നു.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള പൂവേ പൊലി 2024 ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു. അൽഫോസ് ജനറൽ മാനേജർ പി ൻ സ്വാമി, രക്ഷാധികാരികളായ ഡോ പി വി ചെറിയാൻ, സോമൻ ബേബി, കെ ആർ നായർ, സയ്യദ് റമദാൻ നദ് വി, അനിൽ യു കെ, കേരളീയ സമാജം ഭാരവാഹികൾ, പൂവേപൊലി 2024 ജനറൽ കൺവീനർ ജഗദീഷ് ശിവൻ, മറ്റ് സാമൂഹിക സാംസ്കാരിക പ്രവർത്തകരും സന്നിഹിതർ ആയിരുന്നു.

 

കലാവിഭാഗം സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ ദീപക് തണലിന്റെയും വനിതാ വിഭാഗം ചീഫ് കോർഡിനേറ്റർ ആയ രശ്മി അനൂപിന്റെയും ഒപ്പം കോർഡിനേറ്റർ ആയി പ്രവർത്തിച്ച ആശ സഹ്‌റ, ആതിര ധനേഷ് എന്നിവരുടെ നേതൃത്വത്തിൽ എട്ട് ഏരിയാ കമ്മിറ്റികളുടെ കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നിർത്ത നിർത്യങ്ങൾ, നാടകം, തിരുവാതിര, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, ആരവം നാടൻ പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടും ആരവം മരംബാൻഡ് ഫ്യുഷനും അവതരിപ്പിച്ചു. പ്രോഗ്രാമുകൾ ബോണി മുളപ്പപള്ളിൽ, ജീസ ജീമോൻ എന്നിവർ നിയന്ത്രിച്ചു. തുടർന്ന് അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണ സദ്യയും നടന്നു. ഓണസദ്യയ്ക്ക് ലേബർ ക്യാംപിലെ അംഗങ്ങൾ വിശിഷ്ട്ട അതിഥികളായിരുന്നു. പൂവേപൊലി 2024 കൺവീനർ പ്രസന്നകുമാർ പങ്കെടുത്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!