മനാമ: ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ഓണാഘോഷം ഓണം പോന്നോണം 2024, സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ നടന്നു. ഓണത്തിന്റെ സന്ദേശം അന്വർഥമാക്കുന്ന സന്തോഷവും ഐക്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷ പരിപാടികള്.
ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതം പറഞ്ഞു. ഇടപ്പാളയം രക്ഷാധികാരികളായ പാർവതി ടീച്ചർ, ഷാനവാസ് പുത്തൻവീട്ടിൽ എന്നിവർ ഓണാശംസകൾ അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജം ട്രഷറർ ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായിരുന്നു.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെയും പുലികളെയും ആനയിച്ചു തുടങ്ങിയ ആഘോഷപരിപാടികൾ ഓണത്തനിമയും ചാതുര്യവും വിളിച്ചോതുന്നതായിരുന്നു.
ഇടപ്പാളയം ലേഡീസ് വിങ് അവതരിപ്പിച്ച തിരുവാതിര, മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ നടന്നു. ഉറിയടി, കമ്പവലി, കസേരക്കളി, ലെമൺ ആൻഡ് സ്പൂൺ റേസ് എന്നീ മത്സരങ്ങളിൽ സ്വദേശികളും പങ്കെടുത്തു.
ട്രഷറർ രാമചന്ദ്രൻ പോട്ടൂർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ സുരേഷ് ചരൽപറമ്പിൽ, എം. ബാലകൃഷ്ണൻ, പ്രോഗ്രാം കോഓഡിനേറ്റർ അരുൺ സി.ടി, മറ്റ് അംഗങ്ങളായ പ്രതീഷ് പുത്തൻകോട്, പ്രത്യുഷ് കല്ലൂർ, വിനീഷ് കേശവൻ, സജീവ് കുമാർ, പ്രദീപ് തറമ്മൽ, രമ്യ രാംദാസ്, സരോജ സുരേഷ്, ഹാരിസ്, ഗ്രീഷ്മ വിജയൻ, മുസ്തഫ, മുരളീധരൻ, രഘുനാഥ്, സുരേഷ് ബാബു, ഷമീല ഫൈസൽ, ഫൈസൽ മാമു, നവനീത്, ഷിജി ഗോപിനാഥ്, നൗഷാദ്, രാഹുൽ, ഷാജി കല്ലുമുക്ക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ രതീഷ് സുകുമാരൻ നന്ദി പറഞ്ഞു.