മനാമ: ബഹ്റൈനിലെ കുന്നംകുളത്തുകാരുടെ സംഘടനയായ ‘കുന്നംകുളം കൂട്ടായ്മ ബഹ്റൈൻ’ പൊന്നോണം 2024 സംഘടിപ്പിച്ചു. ചടങ്ങിൽ പ്രസിഡൻറ് മനോജ് കടവല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിനു കുന്നന്താനം, ബിനു മണ്ണിൽ, ഗഫൂർ കൈപ്പമംഗലം, ബഷീർ അമ്പലായി എന്നിവർ മുഖ്യാതിഥികളായിരുന്നു.
മുഖ്യരക്ഷാധികാരി ജോയ് കുന്നംകുളം സ്വാഗതവും ജനറൽ സെക്രട്ടറി സുനിൽ കുന്നംകുളം നന്ദിയും പ്രകാശിപ്പിച്ചു. ശുഭ ടീച്ചറുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.