മനാമ:പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ‘കണക്റ്റിംഗ് പീപ്പിൾ’ എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി ചേർന്നാണ് കണക്റ്റിംഗ് പീപ്പിൾ എന്ന ബോധവൽക്കരണ പരിപാടി നടത്തുന്നത്. എൽ എം ആർ എ ,ഐ ഒ എം പ്രതിനിധികൾ പരിപാടിയിൽ സംസാരിക്കും. മനുഷ്യക്കടത്തിനെതിരെയുള്ള ബോധവൽക്കരണം, ജോലിസ്ഥലങ്ങളിലെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും,ആരോഗ്യ സംവാദം എന്നീ വിഷയങ്ങളിൽ ചോദ്യോത്തര പരിപാടിയും ഉണ്ടായിരിക്കും. നവംബർ 2, ശനിയാഴ്ച, രാത്രി 7:00 മുതൽ 9:00 വരെ ഉമ്മൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.
കണക്റ്റിംഗ് പീപ്പിളിന്റെ ആറാമത് എഡിഷൻ ആണിത്. “ഒരുമിച്ച് പ്രവർത്തിക്കുക” എന്ന ആശയത്തിന്റെ കീഴിലാണ് ഈ വർഷത്തെ പരിപാടി നടക്കുക.കണക്റ്റിംഗ് പീപ്പിളിന്റെ കഴിഞ്ഞ അഞ്ച് എഡിഷനുകളും വളരെ വിജയപ്രദമായിരുന്നുവെന്നും വിവിധ വിഷയങ്ങളിൽ പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകുവാൻ ഈ പരിപാടിയിലൂടെ സാധിച്ചുവെന്നും , ആറാമത്തെ എഡിഷനിലേക്ക് എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായും പ്രവാസി ലീഗൽ ബഹ്‌റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39461746 എന്ന നമ്പറിൽ ബന്ധപ്പെടുക.