ആയിരത്തിലധികം തൊഴിലാളികൾക്ക് ഓണസദ്യയൊരുക്കി ബി.എം.സി ശ്രാവണ മഹോത്സവത്തിന് സമാപനം

New Project (89)

മനാമ: ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികൾക്കായി ബഹ്‌റൈൻ മീഡിയ സിറ്റി (BMC) ക്യാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ ഓണസദ്യ ശ്രദ്ധേയമായി. BMC എവർടെക് ശ്രാവണ മഹോത്സവം 2024 ന്റെ ഭാഗമായി അൻസാർ ഗ്യാലറി അവതരിപ്പിച്ച ഈ സദ്യ, 30 ദിവസം നീണ്ടുനിന്ന ഓണാഘോഷത്തിന്റെ സമാപനഘട്ടത്തിൽ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ചു.

ക്യാപിറ്റൽ ഗവർണറേറ്റിന്റെ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി മുഖ്യാതിഥിയായി സദ്യയുടെ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. BMC ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ, ജനറൽ കൺവീനർ രാജേഷ് പെരുങ്കുഴി, ഓണസദ്യ കമ്മിറ്റി കൺവീനർ അജി പി ജോയ് എന്നിവരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന സംഘാടക സമിതി ഈ ചടങ്ങ് വിജയകരമായി നടപ്പാക്കി.

ഓണസദ്യയിൽ പങ്കെടുത്ത എല്ലാവർക്കും BMC ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് നന്ദി രേഖപ്പെടുത്തി. തുടർന്ന് യൂസഫ് യാക്കൂബ് ലോറിക്ക് മൊമെന്റോ നൽകി ആദരിച്ചു. മറ്റു പ്രമുഖ വ്യക്തിത്വങ്ങളായ ഡോക്ടർ പി വി ചെറിയാൻ, മദിഹ മൊഹമ്മദ് ഹഫീസ്, BMC എവർടെക് ശ്രാവണ മഹോത്സവം 2024 ന്റെ സ്പോൺസർമാർ എന്നിവരും ആദരിക്കപ്പെട്ടു.

പ്രവാസി തൊഴിലാളികൾക്ക് മികച്ച ഓണസദ്യ ഒരുക്കിയ കാപ്പാലം റെസ്റ്റോറന്റ് ഉടമ ഹാരിസ് പഴയങ്ങാടിയെ പൊന്നാടയണിച്ച് ആദരിച്ചു. 50-ലധികം വോളന്റീയർമാരും വിവിധ സംഘടനകളിലെ അംഗങ്ങളും സദ്യ വിളമ്പാൻ ഒരുമിച്ച് പ്രവർത്തിച്ചു. വൈകുന്നേരം 3:30 വരെ നീണ്ടുനിന്ന ഈ ആഘോഷം, വിവിധ കലാപരിപാടികൾ ഉൾപ്പടെ, പ്രവാസി തൊഴിലാളികളെയും സമൂഹത്തിലെ പ്രമുഖരെയും ഒരുമിച്ച് കൊണ്ട് ഓണത്തിന്റെ സമാനതകളില്ലാത്ത സ്നേഹവും സൗഹൃദവും പങ്കുവച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!