എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ തൻബീഹ് എൻലൈറ്റനിംഗ് പ്രോഗ്രാം ശ്രദ്ധേയമായി

മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൻബീഹ് എൻലൈറ്റനിംഗ് പ്രോഗ്രാമിൻ്റെ നാലാമത്തെ വേദി ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സമസ്ത ബഹ്റൈൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമിന്റെ ഒരുക്കവും നടത്തിപ്പും വളരെ വിജയകരമായിരുന്നു.

പ്രോഗ്രാമിന്റെ ഉദ്ഘാടനം സമസ്ത ബഹ്റൈൻ കേന്ദ്ര വൈസ് പ്രസിഡണ്ട് യാസർ ജിഫ്രി തങ്ങൾ നിർവഹിച്ചു. എസ് കെ എസ് എസ് എഫ് ഇബാദിൻ്റെ സ്റ്റേറ്റ് കോഡിനേറ്റർ അബ്ദുൽ റഷീദ് ബാഖവി എടപ്പാൾ ‘ഇലാഹിലലിയാം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. “പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിടാൻ ആവും, അല്ലാഹുവിനോട് തവബ ചെയ്തു, ആത്മീയ പാതയിൽ മുന്നേറേണ്ടത് അനിവാര്യമാണ്” എന്ന് അദ്ദേഹം സന്ദേശം നൽകി.

വൈകുന്നേരം നടന്ന രണ്ടാം സെഷനിൽ സമസ്ത ബഹ്റൈൻ കോഡിനേറ്റർ അഷറഫ് അൻവരി ചേലക്കര, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മൺമറഞ്ഞുപോയ നേതാക്കളെ അനുസ്മരിച്ചു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ അധ്യക്ഷനായി. ആശംസകൾ അർപ്പിച്ച് സംസാരിച്ചു, സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ബഷീർ ദാരിമി തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

പരിപാടിയിൽ സമസ്ത ഹിദ്ദ് ഏരിയ ഭാരവാഹികളായ ഫായിസ്, സിറാജ്, അബ്ദുള്ള, ഉമ്മർ മുസ്‌ലിയാർ തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയുടെ സ്വാഗതം എസ്കെഎസ്എസ്എഫ് ഹിദ്ദ് ഏരിയ ട്രെൻഡ് കൺവീനർ അനസ് ഹസനി നടത്തി, ഫിർദൗസ് വടകര നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!