ഹോപ്പ് പ്രീമിയർ ലീഗ് – ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു

New Project (96)

മനാമ: ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ‘ഹോപ്പ് പ്രീമിയർ ലീഗ്, സീസൺ -2’ സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വച്ച് നടക്കും. നവംബർ 8 ന് വെള്ളിയാഴ്ച പകലും രാത്രിയുമായി നടക്കുന്ന ഈ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ബഹ്‌റൈനിലെ പ്രമുഖ അസോസിയേഷനുകൾ ഏറ്റുമുട്ടും. പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, വോയ്‌സ് ഓഫ് ആലപ്പി, കൊല്ലം പ്രവാസി അസോസിയേഷൻ, കോട്ടയം പ്രവാസി കൂട്ടായ്‌മ, PAACT ബഹ്‌റൈൻ -പാലക്കാട്, ഗ്ലോബൽ തിക്കോടിയൻസ് ഫോറം GTF – കോഴിക്കോട്, KMCC -കാസർഗോഡ്, തലശ്ശേരി ബഹ്‌റൈൻ, പ്രതിഭ ബഹ്‌റൈൻ, PLB (All Care) കൂട്ടായ്‌മ- ബഹ്‌റൈൻ, വോയ്‌സ് ഓഫ് മാമ്പ- കണ്ണൂർ, ലാൽ കെയേഴ്‌സ് -ബഹ്‌റൈൻ എന്നീ ടീമുകളാണ് HPL ൽ മത്സരിക്കുന്നത്.

 

HPL ന് മുന്നൊരുക്കമായി ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും ടീം ക്യാപ്റ്റന്മാരുടെയും മീറ്റിംഗ് കലവറ റെസ്റ്റോറന്റിൽ നടന്നു. ഹോപ്പ് എക്സിക്യൂട്ടീവ് അംഗം സാബു ചിറമേൽ സ്വാഗതം ആശംസിച്ച യോഗത്തിൽ സെക്രട്ടറി ജോഷി നെടുവേലിൽ ഹോപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. HPL കൺവീനർ അൻസാർ മുഹമ്മദ്, കോർഡിനേറ്റർ സിബിൻ സലിം എന്നിവർ HPL ന്റെ നിയമാവലികളെക്കുറിച്ച് വിവരിച്ചു. ഹോപ്പ് പ്രീമിയർ ലീഗിന്റെ വിജയത്തിനായി എല്ലാ അസോസിയേഷൻ പ്രതിനിധികളും പൂർണ്ണ പിന്തുണ വാഗ്‌ദാനം ചെയ്‌തു. എക്സിക്യൂട്ടീവ് അംഗം ഷാജി എളമ്പിലായി എല്ലാവർക്കും നന്ദി അറിയിച്ചു. BMC യുമായി സഹകരിച്ചാണ് HPL സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീമും ഹോപ്പ് പ്രീമിയർ ലീഗിൽ പങ്കാളിയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!