മനാമ: സിറോ മലബാർ സൊസൈറ്റിക്ക് 2024- 25 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സിംസ് ഗുഡ്വിൻ ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജൻ പാറക്കൽ- പ്രസിഡന്റ്, ജീവൻ ചാക്കോ- വൈസ് പ്രസിഡന്റ്, സബിൻ കുര്യാക്കോസ്- ജനറൽ സെക്രട്ടറി, ജോബി ജോസഫ് – അസിസ്റ്റന്റ് സെക്രട്ടറി, ജസ്റ്റിൻ ഡേവിസ്- ട്രഷറർ, അജീഷ് ടോം – അസിസ്റ്റന്റ് ട്രഷറർ, സിജോ ആന്റണി – മെംബർഷിപ് സെക്രട്ടറി.
ജെയ്മി തെറ്റയിൽ – എന്റർടെയിൻമെന്റ് സെക്രട്ടറി, ജിജോ ജോർജ് -ഐ.ടി സെക്രട്ടറി, പ്രേംജി ജോൺ- സ്പോർട്സ് സെക്രട്ടറി, റെജു മൂഞ്ഞേലി- ഇന്റേണൽ ഓഡിറ്റർ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സീനിയർ മെംബറായ ജേക്കബ് വാഴപ്പള്ളി റിട്ടേണിങ് ഓഫിസറായി തെരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിച്ചു. നിരവധി അംഗങ്ങൾ വാർഷിക യോഗത്തിൽ പങ്കെടുത്തു.