മനാമ: ബഹ്‌റൈൻ ലാല്‍ കെയേഴ്സ് അംഗങ്ങളില്‍ നിന്നും സമാഹരിച്ച വയനാട് ദുരന്ത സഹായം കൈമാറി. പത്മഭൂഷൺ മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വയനാടിന് വേണ്ടി പ്രഖ്യാപിച്ച ബ്യഹത്തായ പുനരധിവാസ പദ്ധതികളിലേക്കുള്ള ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ സഹായമാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജെയ്സൺ ലാല്‍ കെയേഴ്സ് ബഹ്റൈന്‍ കോ-ഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിന് കൈമാറിയത്.
ചടങ്ങില്‍ ലാല്‍കെയേഴ്സ് പ്രസിഡന്റ് എഫ്.എം ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ അരുൺ ജി. നെയ്യാ,ർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു വിജയന്‍, വിപിൻ രവീന്ദ്രൻ, അരുൺ തൈക്കാട്ടിൽ, നന്ദൻ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.