പ്രവാസി ലീഗൽ സെൽ വിദ്യാർത്ഥി വിഭാഗം പ്രവർത്തനമാരംഭിച്ചു

New Project (86)

മ​നാ​മ: പ്ര​വാ​സ​മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​തും അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തും മ​റ്റും ല​ക്ഷ്യ​മാ​ക്കി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. നോ​ർ​ക്ക റൂ​ട്സ്‌ സി.​ഇ.​ഒ​യും കേ​ര​ള സ​ർ​ക്കാ​റി​ന്റെ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ജി​ത് കൊ​ള​ശ്ശേ​രി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന്, മു​ൻ സി.​ഡി.​എ​സ് പ്ര​ഫ​സ​റും നി​ര​വ​ധി കു​ടി​യേ​റ്റ സം​ബ​ന്ധ​മാ​യ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​യ പ്ര​ഫ.​എ​സ്. ഇ​രു​ദ​യ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ലീ​ഗ​ൽ സെ​ൽ വി​ദ്യാ​ർ​ഥി വി​ഭാ​ഗം ഗ്ലോ​ബ​ൽ കോ​ഓ​ഡി​നേ​റ്റ​ർ സു​ജ സു​കേ​ശ​ൻ, ഗ്ലോ​ബ​ൽ വ​ക്താ​വും പി.​എ​ൽ.​സി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റു​മാ​യ സു​ധീ​ർ തി​രു​നി​ല​ത്ത്, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ദു​ബൈ ചാ​പ്‌​റ്റ​ർ അ​ധ്യ​ക്ഷ​ൻ ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, യു.​കെ ചാ​പ്‌​റ്റ​ർ അ​ധ്യ​ക്ഷ അ​ഡ്വ. സോ​ണി​യ സ​ണ്ണി, കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ടു​ത്ത​കാ​ല​ത്താ​യി പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ക​ടു​ത്ത ചൂ​ഷ​ണ​ങ്ങ​ൾ​ക്കും മ​റ്റും വി​ധേ​യ​രാ​കു​ന്ന സാ​ഹ​ച​ര്യം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ വി​ദ്യാ​ർ​ഥി വി​ഭാ​ഗം രൂ​പ​വ​ത്ക​രി​ച്ച​ത്. വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ട സ​ഹാ​യം ന​ൽ​കു​ന്ന​തോ​ടൊ​പ്പം വി​ദേ​ശ​ത്തേ​ക്ക് കു​ടി​യേ​റു​ന്ന​വ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും മ​റ്റും സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന്റെ ല​ക്ഷ്യം.

വി​ദേ​ശ തൊ​ഴി​ല്‍ ത​ട്ടി​പ്പ് ത​ട​യാ​ന്‍ കേ​ര​ള സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഏ​താ​നം മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് കേ​ര​ള ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് കേ​ര​ള സ​ർ​ക്കാ​ർ സ്പെ​ഷ​ൽ ടാ​സ്‌​ക്‌​ഫോ​ഴ്‌​സ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ വി​ദേ​ശ തൊ​ഴി​ല്‍ ത​ട്ടി​പ്പ് ത​ട​യാ​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!