ഐ.സി.എഫ് ബഹ്‌റൈൻ ‘സഹായി വാദി സലാം’ സ്നേഹ സംഗമം നാളെ

New Project (90)

മനാമ: കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് 25 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ജീവകാരുണ്യ സംഘടനയായ
‘സഹായി വാദിസലാം’ ഐ സി എഫിന്റെ സഹകരണത്തോടെ നടത്തുന്ന സ്നേഹ സംഗമം നാളെ നവംബർ 3 (ഞായർ) രാത്രി 8.30ന് സൽമാബാദ് അൽ ഹിലാൽ ഓഡി റ്റോറിയത്തിൽ നടക്കും. സഹായി ഡയറക്ടർ അബ്ദുല്ല സഅദി ചെറുവാടി സംബന്ധിക്കും.

നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവും ഭക്ഷണം, റമദാനിൽ നോമ്പ് തുറ, അത്താഴം, സൗജന്യ മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കൽ ഷോപ്പ്, 24 മണിക്കൂർ വളണ്ടിയർ സേവനം, ആംബുലൻസ് സർവീസ്, മയ്യിത്ത് കുളിപ്പിക്കൽ, മെഡിക്കൽ ഗൈഡൻസ് തുടങ്ങിയ നിരവധി സേവനങ്ങളാണ് വാദി സലാമിൽ നൽകി വരുന്നത്.

“സഹായി”യുടെ കീഴിൽ 2012 ൽ പൂനൂരിൽ സ്ഥാപിതമായ ഡയാലിസിസ് സെന്ററിൽ ഇതുവരെ 60,000 സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്തു. 12 മെഷീനുകളിൽ 32രോഗികൾ ദൈനംദിനം ഡയാലിസിസിന് ഇവിടെ എത്തുന്നു. “സഹായി”യുടെ വൈവിധ്യമാർന്ന സേവന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും ബഹ്‌റൈനിലെ നല്ലവരായ പ്രവാസി സുഹൃത്തുക്കളുടെ സഹകരണം തേടുന്നതിനുമായിട്ടാണ് സ്നേഹ സംഗമം വിളിച്ചു ചേർത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!