ഇന്ദിരാ ഗാന്ധി – രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത; ഒഐസിസി

oicc

മനാമ : ഇന്ദിരാ ഗാന്ധി ബാല്യത്തിൽ തന്നെ രാജ്യത്തിന്‌ വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത ആയിരുന്നു എന്ന് ഇന്ദിരാ ഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷി ദിനാചാരണത്തോട് അനുബന്ധിച്ചു ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുംമ്പിരികൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഇന്ദിരാജിയുടെ ജനനം. ബ്രിട്ടീഷുകാരുടെ കണ്ണിൽപെടാതെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് വിവരങ്ങളും, ലഘുലേഖകളും, കൊടികളും മറ്റും കൈമാറുവാൻ വാനരസേന എന്ന പേരിൽ കൊച്ചുകുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് സംഘടന ഉണ്ടാക്കി ആണ് ഇന്ദിരാ ഗാന്ധി വളരെ ചെറിയ പ്രായത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു വിന്റെ സഹായിയായി ഭരണ കാര്യങ്ങളിൽ സഹായിച്ചു കൊണ്ടും, പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്‌ പദവിയിൽ എത്തിച്ചേർന്നു. ഭരണ രംഗത്ത് വാർത്താ വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി ആയി പ്രവർത്തിച്ച കാലഘട്ടത്തിൽ ജനങ്ങൾക്ക് വാർത്ത അറിയുന്നതിന് ചിലവ് കുറഞ്ഞ രീതിയിൽ റേഡിയോ ലഭിക്കുന്നതിനും, അതിലൂടെ വായനയും, എഴുത്തും അറിയാത്ത കോടി കണക്കിന് ആളുകൾക്ക് വാർത്തകളും, കാർഷിക, വ്യാവസായിക, വിനോദ മേഖലകളിലെ അറിവുകളും, വിജ്ഞാന പ്രദമായ കാര്യങ്ങളും ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ലഭ്യമാക്കുവാനും സാധിച്ചു.

കാർഷിക മേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി കാർഷിക വിപ്ലവവും, ധവളവിപ്ലവും നടത്തുന്നതിന് ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു. പോഖ്റാനിലെ ആണവ പരീക്ഷണം, ബാങ്ക്കളുടെ ദേശസാത്കരണം, പാകിസ്ഥാനുമായ യുദ്ധത്തിന്റെ ഭാഗമായി ബംഗ്ലാദേശ് എന്ന പുതിയ ഒരു രാജ്യത്തിന്റെ പിറവിക്കും ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു. ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ എക്കാലവും ഇന്ദിരാഗാന്ധി അറിയപ്പെടും എങ്കിലും ജനമനസ്സിൽ എക്കാലവും ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും ധീരയായ ഭരണാധികാരി എന്ന നിലയിൽ ആയിരിക്കും അറിയപ്പെടുന്നത് എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചയോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ജേക്കബ് തേക്ക് തോട് സ്വാഗതവും, ദേശീയ സെക്രട്ടറി രജിത് മൊട്ടപ്പാറ നന്ദിയും രേഖപ്പെടുത്തിയ അനുസ്മരണ സമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു, ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ,ജനറൽ സെക്രട്ടറി മനു മാത്യു, കെ എം സി സി മുൻ പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി,കെ എം സി സി ട്രഷറർ മുസ്തഫ കെ പി, ഒഐസിസി ജനറൽ സെക്രട്ടറി പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്റ്‌മാരായ ജവാദ് വക്കം, നസിം തൊടിയൂർ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്,അലക്സ്‌ മഠത്തിൽ, ജലീൽ മുല്ലപ്പള്ളി, റംഷാദ് അയിലക്കാട്, ജാലിസ് കെ കെ,സൽമാനുൽ ഫാരിസ്, രെജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, ജോയ് ചുനക്കര, സുരേഷ് പുണ്ടൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ കെ പി കുഞ്ഞുമുഹമ്മദ്‌, ജോൺസൻ ടി ജോൺ, യൂജിൻ ഏലിയാസർ,ദാനിയേൽ തണ്ണിതോട്, രാധാകൃഷ്ണൻ നായർ മാന്നാർ, ബ്രെയിറ്റ് രാജൻ, റോയ് മാത്യു, ഉസ്മാൻ ടി പി, നൗഷാദ് എം സി, സിബി അടൂർ,വാജിദ്, തോമസ് ഫിലിപ്പ്, അനിൽ കൊടുവള്ളി,ജെയ്സൺ മാഞ്ഞാലി, നൈസാo കാഞ്ഞിരപ്പള്ളി, തുളസിദാസ്, അച്ചൻകുഞ്ഞ്, റെജി ചെറിയാൻ, ഡിന്റോ ഡേവിഡ്, ബിജു സദൻ, ബേസിൽ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
ബിനു കുന്നന്താനം,
മൊബൈൽ :39288712.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!