മനാമ: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻറെ ബോംബെ ഭദ്രാസനത്തിലെ 2023 വർഷത്തിലെ മികച്ച യൂണിറ്റായി ബഹ്റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാർഡ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റ്റെ 2024 വർഷത്തെ ഇടവക പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാനായി കടന്നുവന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തായിൽ നിന്നും 2023 വർഷത്തെ പ്രസ്ഥാനം ലെ-വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, സെക്രട്ടറി ജോയൽ സാം ബാബു, ട്രസ്റാർ സാൻറ്റോ അച്ചന്കുഞ്ഞു എന്നിവർ ഏറ്റുവാങ്ങി. തദവസരത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി, സഹ വികാരി റവ. ഫാദർ ജേക്കബ് തോമസ് , ഇടവക ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.