സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഉയർന്ന ലേബർ ഫീസ്; നിർദ്ദേശത്തിന് അംഗീകാരം നൽകി ബഹ്‌റൈൻ പാർലമെന്റ്

bahrain

മനാമ: സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഉയർന്ന ലേബർ ഫീസ് ഈടാക്കണമെന്ന നിർദ്ദേശത്തിന് അംഗീകാരം നൽകി ബഹ്‌റൈൻ പാർലമെന്റ്. നിർദ്ദേശം അവലോകന യോഗത്തിനായി മന്ത്രിസഭയ്ക്ക് കൈമാറി. ഫനാൻ ഫർദാന്റെ നേതൃത്വത്തിൽ 5 എംപിമാരാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

ബഹ്‌റൈനൈസേഷൻ ക്വാട്ട കൈവരിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ വിദേശ ജീവനക്കാരെ നിയമിക്കുമ്പോൾ അവരിൽ നിന്ന് ഒരു ജീവനക്കാരന് 2500 ദിനാർ വരെ എന്ന ക്രമത്തിൽ ലേബർ ഫീ ഫീടാക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത നിരക്കാണ് ശുപാർശ ചെയ്യുക.

പ്രതിമാസ വേതനം 200 ദിനാർ വരെയുള്ള ഒരു തൊഴിലാളിയെ ജോലിക്ക് എടുക്കുമ്പോൾ സ്ഥാപനം 500 ദിനാർ ലേബർ ഓഫീസ് നൽകണം. 201നും 500നും ഇടയിൽ ശമ്പളം ഉള്ളവർക്ക് 2000 ദിനാർ, 1200ൽ കൂടുതൽ ശമ്പളമുള്ളവർക്ക് 2,500 ദിനാർ എന്നിങ്ങനെയാണ് ഫീസ് നിർദേശം. രണ്ട് വർഷത്തിലൊരിക്കൽ കമ്പനികൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് നൽകുന്ന തൊഴിൽ ഫീസിന് പുറമേയുള്ള തുകയാണിത്. അതേസമയം, വർദ്ധിച്ച ഫീസ് വിപണിയിൽ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ബഹ്‌റൈൻ ചേംബർ വ്യക്തമാക്കുന്നത്. ഈ നിർദ്ദേശത്തെ ബഹ്‌റൈൻ ചേംബർ എതിർക്കുകയും ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!