ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2024; ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് അധികൃതർ

bahrain

മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2024നായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ഗതാഗതം സുഗമമായി നടക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ബ്‌ഹൈറൈൻ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

പരിപാടി നടക്കുന്ന സമയത്ത് വാഹനങ്ങളുടെ സുരക്ഷയും സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ട്രാഫിക് നടപടികളും പൂർത്തിയാക്കിയതായി ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഷെയ്ക്ക് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി.

കിംഗ് ഫഹദ് കോസ് വേ ഉൾപ്പെടെയുള്ള പ്രധാന റൂട്ടികളിൽ തടസ്സങ്ങൾ ഇല്ലാതെ ഗതാഗത മുറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ട്രാഫിക് പെട്രോളിനും ഏർപ്പെടുത്തും. തിരക്ക് കുറയ്ക്കാനും സമയബന്ധിതമായ പ്രവേശനം ഉറപ്പാക്കാനും ഈ നടപടികൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!