മനാമ: നാലാമത് നാസർ ബിൻ അഹമ്മദ് സൈക്ലിംഗ് ടൂറിന് തുടക്കം കുറിച്ചു. സാഖീറിലെ 65 കിലോമീറ്റർ റൂട്ടിലായിരുന്നു രണ്ടാംഘട്ടത്തിൽ മത്സരം നടന്നത്. മാനുഷിക കാര്യങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ അഹമ്മദ് അൽ ഖലീഫയുടെ രക്ഷകർത്വത്തിലാണ് മത്സരം നടക്കുക. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരും റൈഡർമാരും ഉൾപ്പെടെ നിരവധി സൈക്കിൾ യാത്രക്കാർ പരിപാടിയിൽ പങ്കെടുത്തു.
ബഹ്‌റൈൻ സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് ശൈഖ് ഖാലിദ് ബിൻ ഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ വിജയികൾക്ക് സമ്മാനം നൽകി. നാസർബിൻ ഹമദ് സൈക്ലിങ് ടൂർ ഡയറക്ടർ അഹമ്മദ് അൽഹാജ്, അൽസലാം ബാങ്ക് പ്രതിനിധി അബ്ദുൽ ഹമീദ് മുല്ല ബഖീത് തുടങ്ങിയവർ സന്നദ്ധരായിരുന്നു. ഓപ്പൺ വിഭാഗത്തിൽ ദുബായ് പോലീസ് ടീമിലെ സയിദ് ഹസൻ ഒന്നാം സ്ഥാനം നേടി. വിറ്റോറിയത്തിൽ നിന്നുള്ള അഹമ്മദ് മദൻ രണ്ടാം സ്ഥാനവും എബിഎച്ചിലെ ഹിലാൽ ജാഫർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.