വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. കെ സി എ ഹാളിൽ വച്ച് നടന്ന ഓണാഘോഷപരിപാടികൾ ഡോക്ടർ PVചെറിയാൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ശ്രീ സിബി കുര്യൻ KCA പ്രസിഡന്റ് ശ്രീ ജയിംസ് ജോൺ , ശ്രീ ബിജു ജോർജ്,ശ്രീ മിഥുൻ മോഹൻ,ശ്രീ സെയ്ദ് ഹനീഫ , ശ്രീ അൻവർ നിലമ്പൂർ ശ്രീ സനീഷ് കുറുമുള്ളിൽ, ശ്രീ അജിത് കുമാർ തുടങ്ങി ബഹ്‌റൈൻ ലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു.
ഗൃഹാതുരത്വം പേറുന്ന നാടൻ ഓണക്കളികൾ, തിരുവനന്തപുരത്തിന്റെ തനതായ ശൈലിയിൽ തയ്യാറാക്കിയ ഓണസദ്യ വേറിട്ട ഒന്നായി അറു നൂറോളം പേർ പങ്കെടുത്തു.
വോയിസ് ഓഫ് ട്രിവാൻഡ്രം ലൈവ് മ്യൂസിക് ബാൻഡ് റീബ്രാൻഡിംഗ് ഈ വേദിയിൽ വച്ചു നടന്നു. ചടങ്ങിൽ വോയിസ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ് മനോജ് വർക്കല ഓണാഘോഷ കമ്മിറ്റി കൺവീനർ സെൻ ചന്ദ്ര ബാബു, ഷാജി മൂതല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.