മനാമ : കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോക്‌സിങ്ങിൽ 70Kg വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ നിസാൽ അഹമ്മദിനെ കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മറ്റി അനുമോദിച്ചു .
പട്ടാമ്പി ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ നിസാൽ കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രവർത്തക സമിതി അംഗം അഷറഫ് പട്ടാമ്പി യുടെ മകൻ ആണ്.
ജില്ലാ തല കായിക മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് നിസാൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ യോഗ്യത നേടിയത് ….