മനാമ: മദീനത്ത് ഖലീഫയിൽ 3,000 റെസിഡൻഷ്യൽ യൂണിറ്റുകൾ നിർമ്മിക്കാൻ ബഹ്റൈൻ. ഏകദേശം 1.6 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അടിസ്ഥാന സൗകര്യങ്ങളോടൊപ്പം 3,000 റസിഡൻഷ്യൽ യൂണിറ്റുകളും അപ്പാർട്ടുമെന്റുകളും വികസിപ്പിക്കാനുള്ള പദ്ധതികളാണ് ബഹ്റൈനിലെ ഭവന, നഗര ആസൂത്രണ മന്ത്രാലയം വെളിപ്പെടുത്തിയത്.
സർക്കാർ ഭൂമി വികസന അവകാശ പരിപാടിക്ക് കീഴിലുള്ള പ്രധാന പദ്ധതികളിലൊന്നാണ് മദീനത്ത് ഖലീഫയെന്ന് മന്ത്രാലയം വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനികൾക്ക് റെസിഡൻഷ്യൽ യൂണിറ്റുകളും അപ്പാർട്ടുമെന്റുകളും നിർമ്മിക്കുന്നതിന് മദീനത്ത് ഖലീഫ ഗണ്യമായ സാധ്യതകൾ അവതരിപ്പിക്കുന്നു, ഇതിന് പുറമെ, അവശ്യ അടിസ്ഥാന സൗകര്യ സേവനങ്ങളും നൽകുന്നുണ്ട്.
നവംബർ നാലിന് മനാമയിൽ നടക്കുന്ന ഗേറ്റ്വേ ഗൾഫ് ഫോറത്തിന്റെ അവസാന ദിനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ഭൂമി അവകാശ പരിപാടിയുടെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ.