ബഹ്‌റൈനിൽ ഇന്റർനാഷണൽ എയർ ഷോ നാളെ ആരംഭിക്കും; 125 ലേറെ എയർക്രാഫ്റ്റുകളുടെ പ്രദർശനം അരങ്ങേറും

bahrain

മനാമ: ബഹ്‌റൈനിൽ ഇന്റർനാഷണൽ എയർ ഷോ നാളെ ആരംഭിക്കും. സാഖിർ എയർ ബേസിലാണ് ഇന്റർനാഷണൽ എയർ ഷോ നടക്കുക. 125 ൽ അധികം വിവിധ എയർക്രാഫ്റ്റുകളുടെ പ്രദർശനം ഇവിടെ ഉണ്ടാകും.

നവംബർ 15 വരെ എയർ ക്രാഫ്റ്റുകളുടെ പ്രദർശനം നടക്കും. എയർ ഷോയുടെ ഏഴാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. അഹമ്മദ് രാജാവിന്റെ രക്ഷകാർത്വത്തിലാണ് ഇന്റർനാഷണൽ എയർഷോ അരങ്ങേറുന്നത്. 11 ആഗോള വിമാന നിർമ്മാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർ ഷോയിൽ പങ്കെടുക്കുന്നത്.

56 രാജ്യങ്ങളിൽ നിന്നുള്ള 223 അധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണയ്ക്കും. കുടുംബങ്ങൾക്കായി പ്രത്യേക മേഖല ഒരുക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. പൂർണ്ണമായും ബുക്ക് ചെയ്ത ചാലറ്റുകൾ, 60 കമ്പനികളുള്ള എക്‌സിബിഷൻ ഹാൾ, ഫ്‌ളയിങ് ഡിസ്‌പ്ലേകൾക്കുള്ള ഒരു എയർക്രാഫ്റ്റ് ഡിസ്‌പ്ലേ ഏരിയ തുടങ്ങിയവയെല്ലാം എയർഷോയിൽ ഉണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!