ഇന്ത്യക്കാരിയെ ജോലി വാഗ്ദാനം നൽകി എത്തിച്ച ശേഷം അനാശാ സ്യത്തിന് നിർബന്ധിച്ച കേസ്; പ്രതികളുടെ വിചാരണ ആരംഭിച്ചു

court

മനാമ: ഇന്ത്യക്കാരിയായ യുവതിയെ ജോലി വാഗ്ദാനം നൽകി എത്തിച്ച ശേഷം അനാശാസ്യത്തിന് നിർബന്ധിച്ച കേസിലെ പ്രതികളുടെ വിചാരണ ആരംഭിച്ചു. ഇന്ത്യക്കാരായ പുരുഷനും സ്ത്രീയുമാണ് വിചാരണ നേരിടുന്നത്. സൽമാനിയയിൽ താമസിക്കുന്ന 36 കാരനും ഗുദൈബിയിലുള്ള 25 കാരിയുമാണ് കേസിലെ പ്രതികൾ.

ഇവർ യുവതിയെ അവധിയില്ലാതെ ദിവസത്തിൽ 12 മണിക്കൂർ ജോലി ചെയ്യിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്. ശമ്പളത്തിന് പകരം കസ്റ്റമേഴ്‌സിൽ നിന്നും ലഭിക്കുന്ന ടിപ്പ് മാത്രമായിരുന്നു യുവതിയ്ക്ക് ലഭിച്ചിരുന്നത്.

യുവതിയ്ക്ക് ഉപഭോക്താക്കളിൽ നിന്നും ലൈംഗികാതിക്രമം ഉണ്ടായി. പരാതിപ്പെട്ടപ്പോൾ പ്രതിയായ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. അദിലിയയിലെ അപ്പാർട്ട്‌മെന്റിൽ തടവിന് സമാനമായ അവസ്ഥയിലായിരുന്നു യുവതി. ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷമാണ് യുവതി പ്രതികൾക്കെതിരെ പരാതി നൽകിയത്. കേസ് നവംബർ 17 ന് വീണ്ടും പരിഗണിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!