മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര എയർഷോയിൽ ഇത്തവണ മുൻ വർഷങ്ങളിലേതിനേക്കാൾ മികച്ച സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ ഓർഗനൈസിംഗ് കമ്മിറ്റി. 125 വ്യത്യസ്ത എയർക്രാഫ്റ്റുകളാണ് എയർഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
സാഖിർ എയർ ബേസിലാണ് ഇന്റർനാഷണൽ എയർ ഷോ നടക്കുന്നത്. നവംബർ 15 വരെ എയർ ക്രാഫ്റ്റുകളുടെ പ്രദർശനം നടക്കും. എയർ ഷോയുടെ ഏഴാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. അഹമ്മദ് രാജാവിന്റെ രക്ഷക്കാർത്തത്വത്തിലാണ് ഇന്റർനാഷണൽ എയർഷോ അരങ്ങേറുന്നത്. 11 ആഗോള വിമാന നിർമ്മാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർ ഷോയിൽ പങ്കെടുക്കുന്നത്.
56 രാജ്യങ്ങളിൽ നിന്നുള്ള 223 അധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണയ്ക്കും. പൂർണ്ണമായും ബുക്ക് ചെയ്താൽ ചാലറ്റുകൾ, 60 കമ്പനികളുള്ള എക്‌സിബിഷൻ ഹാൾ, പ്ലെയിങ് ഡിസ്‌പ്ലേകൾക്കുള്ള ഒരു എയർക്രാഫ്റ്റ് ഡിസ്‌പ്ലേ ഏരിയ തുടങ്ങിയവയെല്ലാം എയർഷോയിൽ ഒരുക്കിയിട്ടുണ്ട്.