ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ബഹുമാനപ്പെട്ട സുനിൽ കുര്യൻ ബേബി അച്ഛന് ഇടവക യാത്രയയപ്പ് നൽകി. കഴിഞ്ഞ മൂന്നു വർഷക്കാലം കത്തീഡ്രലിന്റെ സഹ വികാരിയായും, വികാരിയായും ശുശ്രൂഷ ചെയ്തുവന്ന അച്ചൻ ഇടവകയിലെ തന്റെ ശുശ്രൂഷകൾ പൂർത്തീകരിച്ച് നവംബർ 30 നു ശേഷം തിരികെ ബോംബെയിലേക്ക് യാത്രയാകുകയാണ്. നവംബർ 8 വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം, കത്തീഡ്രൽ കോ-വികാർ ഫാ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി സ്വാഗതം ആശംസിച്ചു. കത്തീഡ്രൽ മുതിർന്ന അംഗം സോമൻ ബേബി, 2020-2021 കത്തീഡ്രൽ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, 2022 കമ്മറ്റി പ്രതിനിധി സജി ജോർജ്ജ്, 2023 ട്രസ്റ്റി ജീസൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കത്തീഡ്രൽ സെക്രട്ടറി മാത്യു എം എം നന്ദി അറിയിച്ച യോഗത്തിൽ അനീറ്റ ആൻ വിനോദ് ഗാനം ആലപിച്ചു. കമ്മറ്റി അംഗം മാത്യൂസ് നൈനാൻ യോഗം നിയന്ത്രിച്ചു. ചടങ്ങിൽ വച്ച് ഇടവകയുടെ സ്നേഹോപഹാരം ബഹുമാനപ്പെട്ട സുനിൽ കുര്യൻ ബേബി അച്ചന് കൈമാറി. മറുപടി പ്രസംഗത്തിൽ ബഹു. സുനിൽ കുര്യൻ ബേബി അച്ചൻ ഇടവയിലെ പ്രവർത്തനങ്ങളെ ശ്ലാഘീച്ചതോടൊപ്പം, എല്ലാവർക്കും നന്ദി അറിയിക്കുകയും, ഇടവകയുടെ വളർച്ചക്ക് എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുകയും ചെയ്തു. 2020-2021 ട്രസ്റ്റി സി കെ തോമസ്, 2023 സെക്രട്ടറി ജേക്കബ് പി മാത്യു, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.