ഇടപ്പാളയം പെയിൻറിംഗ് & ക്വിസ് കോമ്പറ്റിഷൻ | സീസൺ-6 – രജിസ്ട്രേഷൻ ആരംഭിച്ചു

edappalayam quiz

മനാമ: ബഹ്‌റൈനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് 2019 മുതൽ ഇടപ്പാളയം ബഹ്‌റൈൻ നടത്തി വരുന്ന ചിത്രരചന മത്സരത്തിൻ്റെ ആറാം സീസൺ ഈ വർഷം നവംബർ 29-ന് നദീൻ സ്കൂൾ ബഹ്‌റൈൻ – ദിൽമുനിയയിൽ വെച്ച് നടത്തപ്പെടുന്നു.

സബ്-ജൂനിയർ (6-9 വയസ്സ്), ജൂനിയർ (10 -12 വയസ്സ്), സീനിയർ (13-15 വയസ്സ്) എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം നടത്തുന്നത്

ഓരോ വർഷവും കൂടുതൽ കുട്ടികൾ നിറങ്ങളുടെ മായാജാലം കൊണ്ട് അവരുടെ സർഗാത്മകത പ്രകടിപ്പിക്കുന്നതിൽ വലിയ ആവേശം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ മികച്ച അനുഭവങ്ങൾ പ്രചോദനമാക്കി, ഇത്തവണ കുട്ടികൾക്കായി ക്വിസ് മത്സരവും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
2 പേരടങ്ങുന്ന ടീമുകൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.

കുട്ടികളുടെ കലാപരവും വൈഞ്ജ്ഞാനികവുമായ വളർച്ചയ്ക്ക് അവസരം ഒരുക്കി ബഹ്‌റൈനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിൽ ഇടപ്പാളയം ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ ഫൈസൽ ആനൊടിയിൽ സന്തോഷം പ്രകടിപ്പിച്ചു. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഇടപ്പാളയത്തോടു പ്രകടിപ്പിച്ച വിശ്വാസത്തിനും നൽകിയ സഹകരണത്തിനും പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.

വിജയികൾക്ക് ക്യാഷ് പ്രൈസും ആകർഷകമായ മറ്റു സമ്മാനങ്ങളും നൽകുന്നതിനൊപ്പം പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകുന്നതാണ്.

രജിസ്ട്രേഷൻ നവംബർ 27-ന് അവസാനിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക്, ഇടപ്പാളയം ബഹ്‌റൈൻ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും രജിസ്ട്രേഷൻ ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 34539650 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!