മനാമ: കൊമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് ഫുഡ് സർവീസ് എക്യുപ്‌മെൻ്റ് സൊല്യൂഷൻസ്, ബഹ്‌റൈനിൽ ടൂബ്ലിയിൽ ആദ്യ ഷോറൂം തുറന്നു. (അൽ അമ്മാരിയ സെൻ്റർ ബിൽഡിംഗ് – 169 എ, അവന്യൂ-7 ബ്ലോക്ക്, ടുബ്ലി). ഉദ്‌ഘാടന ചടങ്ങിൽ മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം പാരമൗണ്ട് ജീവനക്കാരും വിശിഷ്ട അതിഥികളും പങ്കെടുത്തു.
പാരാമൗണ്ട് ബഹ്‌റൈൻ ലോഞ്ചിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും മാനേജിംഗ് ഡയറക്ടർ കെ.വി.ഷംസുദ്ധീൻ, ജനറൽ മാനേജർ ഡാനിയൽ ടി. സാം, ഡയറക്റ്റര്മാരായ ഹിഷാം ഷംസുദ്ദീൻ, അമർ ഷംസുദ്ദീൻ, ക്ലയന്റ് റിലേഷൻസ് സ്പെഷ്യലിസ്റ്റ് വിജയ് ഉണ്ണികൃഷ്ണൻ എന്നിവർ ബഹ്‌റൈൻ ഡൗൺടൗൺ റൊട്ടാനയിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ ഷോറൂം പ്രവർത്തനമാരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ അത്താഴ വിരുന്നിൽ സാമൂഹിക സാംസ്‌കാരിക വ്യാവസായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
റേഷനൽ, നുവോവ സിമോനെല്ലി, റോബോട്ട് കൂപ്പെ എന്നിവയുൾപ്പെടെ 300-ലധികം ആഗോള ബ്രാൻഡുകൾ പാരമൗണ്ട് എഫ്എസ്ഇയുമായി സഹകരിക്കുന്നുണ്ട്. 300 ലധികം ലോകോത്തര ബ്രാൻഡുകൾ,ബേക്കറി, റെസ്റ്റോറന്റ്,കിച്ചൻ,ഗ്രോസറി, എക്വിപ്മെന്റുകളായി അവതരിപ്പിച്ചു കൊണ്ടാണ് 36 വർഷമായി ഗൾഫ് മേഖലയിൽ പാരാമൗണ്ട് സജീവ സാന്നിധ്യമായി തുടരുന്നത്. പാരാമൗണ്ട് എഫ്എസ്ഇ പുതിയ ബഹ്‌റൈൻ ഷോറൂം ഭക്ഷ്യ സേവന വ്യവസായത്തിലെ മികവ്, സുസ്ഥിരത, ഉപഭോക്തൃ ബന്ധം എന്നിവ കൂടുതൽ ദൃഢമാക്കുന്നു.