നൃത്തത്തിൻ്റെയും സംഗീതത്തിൻ്റെയും അവിസ്മരണീയമായ സായാഹ്നമായിരുന്നു നൂപുര ധ്വനി 2024 – അരങ്ങേറ്റം.
ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും അരങ്ങേറ്റം കുറിച്ച പ്രതിഭാധനരായ 6 വിദ്യാർത്ഥിനികളുടെ മിന്നുന്ന പ്രകടനങ്ങൾ കാണികളെ അക്ഷരാർത്ഥത്തിൽ സ്തബ്ധരാക്കി. ഗുരു ശ്രീമതി ചിത്രലേഖ അജിത്തിന്റെ അർപ്പണബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും തെളിവായിരുന്നു അത്.
ഇന്ത്യൻ ക്ലബ്ബിൽ നടന്ന ഈ അരങ്ങേറ്റം ശ്രീ രവികുമാർ ജെയിൻ, (ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി) ശ്രീമതി. മീര രവി, (സലാം ബഹ്‌റൈൻ) എന്നിവരുടെ മഹനീയ സാന്നിധ്യം ചടങ്ങിനെ അത്യാഡംബരമാക്കി മാറ്റി.
മാസ്റ്റർ ഓഫ് സെറിമണി പ്രജിഷ ടീച്ചറിന്റെ അവതരണം ചടങ്ങിനെ കൂടുതൽ മനോഹരമാക്കി. കുട്ടികളുടെ ആഗ്രഹങ്ങൾക്കും, കഴിവുകൾക്കുമൊപ്പം നിന്ന രക്ഷിതാക്കളുടെ സഹകരണവും പ്രവാസ ലോകത്തെ അനേകം അരങ്ങേറ്റങ്ങളിൽ ഒന്നായി നൂപുര ധ്വനി -24 നെ അവിസ്മരണീയമാക്കി മാറ്റി.