മനാമ: റസിഡൻഷ്യൽ ഏരിയകളിൽ വീടുകൾ മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർ. വസ്തു വാടക നിയമത്തിൽ ഭേദഗതി വരുത്തി ഔദ്യോഗിക അനുമതിയില്ലാതെ വീടുകൾ മറ്റ് ആവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകുന്ന പ്രോപ്പർട്ടി ഉടമകൾക്ക് ഒരു വർഷത്തെ വാടക വരെ പിഴ ചുമത്തണമെന്നാണ് എംപിമാരുടെ ആവശ്യം.
ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത് എംപി മുഹമ്മദ് ജാസിം അൽ ഒലൈവിയും നാലു സഹപ്രവർത്തകരുമാണ്. പ്രാദേശിക മുൻസിപ്പാലിറ്റിയിൽ നിന്നോ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നോ അനുമതിയില്ലാതെ വീടുകൾ മാറ്റാവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകരുത്, അനുമതികൾ എപ്പോൾ, എങ്ങനെ നൽകാം എന്നതിനെ കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ മുൻസിപ്പൽ കാര്യങ്ങളുടെ ഉത്തരവാദിത്തമുള്ള മന്ത്രി പുറപ്പെടുവിക്കണമെന്നും എംപിമാർ നിർദ്ദേശിച്ചു.