മനാമ: എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടന്നു വരുന്ന ജ്വല്ലറി അറേബ്യ 2024 ന്റെ എക്‌സിബിഷനിനിടെ ഒരു പ്രദർശന സ്റ്റാളിൽ നിന്നും നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെടുത്ത് പോലീസ്. 150,000 ബഹ്റൈൻ ദിനാർ വിലമതിക്കുന്ന ആഭരണങ്ങളാണ് ബഹ്‌റൈൻ പോലീസ് കണ്ടെത്തിയത്. ആഭരണങ്ങൾ നഷ്ടപ്പെട്ടതായി വിവരം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് സതേൺ പൊലീസ് ആഭരണങ്ങൾ വീണ്ടെടുത്തത്. കണ്ടെത്തിയ ആഭരണങ്ങൾ പോലീസ് ജ്വല്ലറിക്ക് കൈമാറി.
സ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവികൾ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പോലീസാണ് അന്വേഷണം നടത്തിയത്. തൊഴിലാളികളിൽ ഒരാൾ ആഭരണങ്ങൾ ഗാർബേജ് ബാഗിലിടുന്നതായും മാലിന്യം നിക്ഷേപിക്കാൻ നിശ്ചയിച്ച സ്ഥലത്ത് കൊണ്ടിടുന്നതായും സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.