മനാമ: മനസിനും ശരീരത്തിനും ഉന്മേഷം പകരുന്ന മധുര സ്‌പെഷ്യൽ ജിഗർതണ്ട ഇനി ബഹ്‌റൈനിലും. നവംബർ 29ന് ലുലു ദനാ മാളിൽ മധുര ജിഗർതണ്ടയുടെ ഏറ്റവും പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു. 2016-ൽ കോയമ്പത്തൂരിൽ തുടങ്ങി ഇന്ന് വിവിധ രാജ്യങ്ങളിലായി വളർന്നു നിൽക്കുന്ന ജിഗർതണ്ട ഫാക്ടറി ഗ്രൂപ്പിന്റെ 90-ാമത് ഔട്ട്‌ലെറ്റാണ് ദനാ മാളിൽ ആരംഭിച്ചത്.
ഡയറക്ടർമാരായ മുഹമ്മദ് ഫാസിൽ, സന്തോഷ് കുമാർ, മുഹമ്മദ് സുന്നൂൻ, മുഹമ്മദ് റഹ്മത്തുള്ള, ജിഎം നാസ് ഗ്രൂപ്പിന്റെ ബഹ്റൈൻ പ്രധാന ടീം അംഗങ്ങൾ, സിഎ മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ വിപണികളിലേക്ക് എത്തിച്ച് ബ്രാൻഡിന്റെ ആഗോള സാന്നിദ്ധ്യം വർധിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. പുതിയ വിപണിയിലേക്ക് ഉത്പന്നങ്ങളെത്തിക്കാൻ താല്പര്യമുള്ള സംരംഭകർക്ക് ഫ്രാഞ്ചൈസി പങ്കാളികളാകാനും സാധിക്കും. താത്പര്യമുള്ളവർക്ക് പങ്കുചേരാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. ബന്ധപ്പെടേണ്ട നമ്പർ: +973 34410884 (ബഹ്‌റൈൻ), Head office (India) +91 7871441100.