വോയ്‌സ് ഓഫ് ആലപ്പി സംഘടനാ തെരെഞ്ഞെടുപ്പുകൾക്ക് തുടക്കമായി

voice of alleppey

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പുകൾക്ക് തുടക്കമായി. 2022 ൽ രൂപംകൊണ്ട വോയ്‌സ് ഓഫ് ആലപ്പിക്ക് ബഹ്‌റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് ഏരിയ കമ്മറ്റികൾ നിലവിലുണ്ട്. ആദ്യ ഭരണ സമിതിയുടെ കാലയളവായ രണ്ട് വർഷം പൂർത്തിയാകുന്നത് കൊണ്ടാണ് ഏരിയകളിൽ അടക്കം തെരഞ്ഞെടുപ്പ് നടത്തി പുതിയ സെൻട്രൽ കമ്മറ്റിയെ തെരെഞ്ഞെടുക്കുന്നത്. രണ്ട് വർഷം കൊണ്ട് ബഹ്‌റൈൻ പ്രവാസ കലാ-സാംസ്കാരിക-ജീവകാരുണ്യ-കായിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച് കൊണ്ടാണ് വോയ്‌സ് ഓഫ് ആലപ്പി സംഘടനാ തെരെഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.

വനിതാ വേദി, ചാരിറ്റി വിങ്, സ്പോർട്സ് വിങ്, കലാകാരന്മാർക്കായി അരങ്ങ് ആലപ്പി, തൊഴിൽ അന്വേഷകർക്കായി ജോബ് ഹട്ട് എന്നിവയും വോയ്‌സ് ആലപ്പിക്ക് കീഴിൽ പ്രവർത്തിക്കുന്നു. സംഘടനയുടെ വടം വലി ടീം ചുരുങ്ങിയ കാലം കൊണ്ട് ബഹ്‌റൈനിലെ മുൻ നിര വടം വലി ടീമുകളിൽ ഒന്നായി മാറുവാൻ കഴിഞ്ഞു. കൂടാതെ ക്രിക്കറ്റ് ടീമും സംഘടനക്ക് നിലവിലുണ്ട്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അംഗങ്ങൾക്ക് എയർ ടിക്കറ്റ്, രോഗികൾക്ക് ചികിത്സാ സഹായം, മരണപ്പെട്ട അംഗങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സഹായം എന്നിവയും വോയ്‌സ് ഓഫ് ആലപ്പിക്ക് ഈ കാലയളവിൽ നൽകാൻ സാധിച്ചിട്ടുണ്ട്.

മുഹറഖ്, മനാമ, ഗുദൈബിയ, ഉമ്മൽ ഹസം, സൽമാബാദ്, റിഫ, ഹമദ് ടൗൺ, സിത്ര തുടങ്ങിയ ഏരിയകളിലാണ് നിലവിൽ ഏരിയ കമ്മറ്റികൾ പ്രവർത്തിക്കുന്നത്. ഏരിയ തെരഞ്ഞെടുപ്പ് നടപടികൾക്ക് സിബിൻ സലിം, ധനേഷ് മുരളി, ഗിരീഷ് കുമാർ, അനസ് റഹിം, ജോഷി നെടുവേലിൽ, ജിനു കൃഷ്ണൻ, ജഗദീഷ് ശിവൻ, ബോണി മുളപ്പാംമ്പള്ളി എന്നിവർ നേതൃത്വം നൽകും. സെൻട്രൽ കമ്മറ്റി തെരെഞ്ഞെടുപ്പുകൾക്ക് രക്ഷാധികാരികളായ ഡോ: പി.വി ചെറിയാൻ, സെയ്ദ് റമദാൻ നദ്‌വി, അനിൽ കുമാർ യു കെ എന്നിവരും നേതൃത്വം നൽകും. ഡിസംബറിൽ സംഘടന തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി ജനുവരി മുതൽ പുതിയ കമ്മറ്റികൾ സ്ഥാനമേൽക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!