പ്രവാസികളെ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം: കൃഷിമന്ത്രി പി. പ്രസാദ്

1ea648e3-d61f-4688-8429-52e950d4ab7c

അബുദാബി: പ്രവാസികളെ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നടത്തവേയാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധങ്ങളായ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ പലരീതിയിലും സഹായസഹകരണങ്ങൾ നൽകുവാൻ പ്രവാസി ലീഗൽ സെല്ലുപോലുള്ള സംഘടനകളുടെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു. പലരാജ്യങ്ങളിലും വിവിധരീതിയിലുള്ള നിയമസംവിധാനങ്ങൾ നിലനിൽക്കുമ്പോൾ പ്രവാസികൾക്കു അവരവരുടെ സ്ഥലങ്ങളിൽ നിയമസഹായം നല്കുന്നതിനും മറ്റുമുണ്ടാകുന്ന വെല്ലുവിളികളും പ്രാധാന്യവും എടുത്തുപറഞ്ഞ മന്ത്രി മുൻപോട്ടുള്ള പ്രയാണത്തിന് എല്ലാവിധ സഹായസഹകരണങ്ങളും ഉറപ്പുനൽകുകയും ചെയ്തു.

കേരളത്തിലെ മുൻ ഡിസെബിലിറ്റി കമ്മീഷണറും ജില്ലാ ജഡ്ജിയുമായിരുന്ന ശ്രീ. എസ്. എച്ച്. പഞ്ചാപകേശൻ, കേരളത്തിലെ മുൻ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ അദ്ധ്യക്ഷനുമായ ജഡ്‌ജ്‌ പി. മോഹനദാസ് എന്നിവർ മുഖ്യതിഥികളായിരുന്നു. വിദ്യാർത്ഥി കുടിയേറ്റത്തെക്കുറിച്ചും പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനെ പറ്റിയും മറ്റും ശ്രീ. എസ്. എച്ച്. പഞ്ചാപകേശൻ, ശ്രീ. പി. മോഹനദാസ് എന്നിവർ എടുത്തുപറഞ്ഞു.

പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ അദ്ധ്യക്ഷൻ ഡോ. ജയ്പാൽ ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ്‌ അഡ്വ. ജോസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പിഎൽസി ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ശ്രീ. ടി. എൻ. കൃഷ്ണകുമാർ, പിഎൽസി ഗ്ലോബൽ സെക്രട്ടറി അഡ്വ. റിജി ജോയ്, ശ്രീ അഹ്സാൻ നിസാർ, പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ സെക്രട്ടറി സീമ കൃഷ്ണൻ, മീഡിയ കോഓർഡിനേറ്റർ മിലേന മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രവാസികളെ ശാക്തീകരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ആദ്യപടിയായി വിദേശവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ബോധവത്കരണപരിപാടി ഡിസംബർ അഞ്ചാം തീയതി ഇന്ത്യൻ സമയം രാത്രി ഒൻപതു മണിക്ക് നടത്തുമെന്ന് ഡോ. ജയ്പാൽ ചന്ദ്രസേനൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!