മനാമ: വനിതാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി പ്രത്യേക പരിപാടി സംഘടിപ്പിച്ച് ബഹ്‌റൈനിലെ സാമൂഹിക വികസന മന്ത്രാലയം. ഡിസംബർ ഒന്ന് ബഹ്‌റൈൻ വനിതാ ദിനമായി ആചരിച്ച് വരികയാണ്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയോടെയും ബഹ്‌റൈനിലെ എല്ലാ മേഖലകളിലും സ്ത്രീകൾ നേടിയ മികച്ച സ്ഥാനത്തിന്റെ സൂചകമാണ് വനിതാ ദിനമെന്ന് സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി സഹർ റാഷിദ് അൽ മന്നായി വ്യക്തമാക്കി.
രാജപത്‌നി സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ നേതൃത്വത്തിൽ ആരംഭിച്ച സംരംഭങ്ങളെ അവർ അഭിനന്ദിച്ചു. വനിതാ സുപ്രീം കൗൺസിലിന്റെ പ്രവർത്തനങ്ങളും വനിതാ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.