ബഹ്‌റൈൻ നവകേരള മനാമ മേഖല സമ്മേളനം

baharain manama

മനാമ : ബഹ്‌റൈൻ നവകേരള മനാമ മേഖല സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ എൻ.കെ. ജയൻ ഉത്ഘാടനം ചെയ്തു. അഷ്‌റഫ്‌ കുരുത്തോലയിൽ അധ്യക്ഷനായിരുന്നു. അനു യൂസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി പെൻഷന്റെ പ്രായപരിധി ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു. കോ – ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, അസി. സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ സുഹൈൽ,അസീസ് ഏഴംകുളം, റെയ്സൺ വർഗീസ്, പ്രശാന്ത് മാണിയത്ത് എന്നിവർ പ്രസംഗിച്ചു.

മനോജ്‌ കൃഷ്ണ സ്വാഗതവും, ജാൽവിൻ ജോൺസൻ നന്ദിയും പറഞ്ഞു. അനു യൂസഫ് (സെക്രട്ടറി ), മനോജ്‌ കൃഷ്ണ (പ്രസിഡന്റ്‌ ), അസീസ് ചാലിശേരി ജോ. സെക്രട്ടറി ), ജാൽവിൻ ജോൺസൺ(വൈസ് പ്രസിഡന്റ്‌ ), അഷ്‌റഫ്‌ കുരുത്തോലയിൽ (ട്രെഷറർ ), അസീസ് ഏഴംകുളം (രക്ഷാധികാരി ) എസ്ക്സിക്യൂട്ടീവ് അംഗങ്ങൾ ആയി അബ്ദുൽ കലാം, കിഷോർ കുമാർ, നാസർ ഗുരുക്കൾ എന്നിവരെയും കേന്ദ്ര സമ്മേളന പ്രതിനിധികളായി എക്സ്സികുട്ടീവ് അംഗങ്ങളെ കൂടാതെ റെയ്സൺ വർഗീസ്, ടി. അശോകൻ, ചെറിയാൻ ജോമോൻ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!