നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു കൊണ്ട് നാട്ടിലേക്ക് പോകുന്ന കോഴിക്കോട് തെക്കേപുറം സ്വദേശിയായ ദിൽഷൗദിന് അൽ ജസീറ ഗ്രൂപ്പ് സഹപ്രവർത്തകർ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ദിൽഷൗദ് തന്റെ പ്രവാസ ജീവിതം ആരംഭിച്ചത്. തുടക്കത്തിൽ ബഹ്‌റൈനിലെ ഉമ്മുൽ ഹസ്സമിലെ ഒരു സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. തുടർന്ന്, നീണ്ട പതിനെട്ടു വർഷം ബഹ്‌റൈനിലെ പ്രശസ്ത ബിസ്സിനെസ്സ് ഗ്രൂപ്പ് ആയ അൽ ജസീറയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ പ്രവർത്തിച്ചു വരുന്നതിനിടയിലാണ് പ്രവാസജീവിതത്തിനു വിരാമം കുറിക്കുന്നത്.
ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. അൽ ജസീറ ഗ്രൂപ്പ് സഹപ്രവർത്തകരുടെ സ്നേഹോപഹാരം സീനിയർ സെയിൽസ് മാനേജർ അരുൺകുമാർ ദിൽഷൗദിന് കൈമാറി.
സജിൽ , ഹുസൈൻ അശൂർ , മിഥുൻ കണ്ണൂർ PPA നസീർ വെളിയംകോട്, ഷെമീർ ബിൻ ബാവ വെളിയംകോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.