മുസ്ലിം എജുക്കേഷണൽ ആൻഡ് വെൽഫയർ അസോസിയേഷൻ (മിവാ കൊയിലാണ്ടി) സംഘടിപ്പിച്ച കുടുംബ സംഗമം ഹൃദ്യമായ അനുഭവമായി. കേരളത്തിലെ പ്രശസ്തനായ മൈൻഡ് ട്യൂണർ, PSC ട്രൈനെർ, മെന്റലിസം തുടങ്ങീ നിലകളിൽ അറിയപ്പെടുന്ന ബക്കർ കൊയിലാണ്ടി മുഖ്യാതിഥി ആയിരുന്നു.
കഴിഞ്ഞ 30 വർഷത്തിലധികമായി ബഹ്‌റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊയിലാണ്ടി സ്വദേശികളുടെ പ്രാദേശിക കൂട്ടായ്മയാണ് “മിവാ”. തീർത്തും കാരുണ്യ പ്രവർത്തനങ്ങളിൽ മാത്രം ഊന്നൽ നൽകി പ്രവർത്തിക്കുന്ന സംഘടനയുടെ ഈ വർഷത്തെ അവസാന കുടുംബ സംഗമം ബക്കർ കൊയിലാണ്ടി യുടെ സാന്നിധ്യം കൊണ്ട് വളരെ ശ്രദ്ധിക്കപെടുകയുണ്ടായി.
അറിവും വിനോദവും കൂട്ടിയിണക്കിയ മൂന്ന് മണിക്കൂർ ക്ലാസ്സ് നിറഞ്ഞ കുടുംബ സദസ്സിന് എന്നും ഓർക്കുവാനും കുറെയേറെ പഠിക്കുവാനുമുള്ള അനുഭവങ്ങൾ നൽകി.
മാറുന്ന വിദ്യാഭ്യാസ രീതികളിൽ പുതിയ തലമുറയെ വാർത്തെടുക്കേണ്ട രീതികൾ ഉദാഹരണ സഹിതം സദസ്സിൽ ബക്കർ അവതരിപ്പിച്ചപ്പോൾ കൗതുകത്തോടെ യാണ് സദസ്സ് അതിനെ ഏറ്റെടുത്തത്.
പ്രസിഡന്റ് ടിപി നൗഷാദ് ഹംസ സിംസിം, ഹംസ അമേത്, ബജൽ, അനസ്, ഫൈസൽ പിപി, സൈൻ കൊയിലാണ്ടി തുടങ്ങിയ മിവായുടെ നേതാക്കൾ നേതൃത്വം നൽകിയ പരിപാടി മിവയുടെ പഴയ നേതാക്കളെ ഓർത്തു കൊണ്ടും കഴിഞ്ഞ കാല പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പങ്ക് വെച്ചും പുതിയ തലമുറകളിലേക്ക് ആ സന്ദേശം എത്തിക്കുകയും ചെയ്ത് കൊണ്ടാണ് എല്ലാവരും പിരിഞ്ഞത്.